ശബരിമല:അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.
തന്റെ മകനായ അഖിൽ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഇപ്പോൾ രണ്ടാംവർഷ വിദ്യാർഥിയാണ് മകൻ.
ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്.
മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ തീപ്പെട്ടു സാമൂതിരി രാജാക്കന്മാരും പൊന്നാനിയും തമ്മിൽ നൂറ്റാണ്ടുകളോളം പഴക്കമുള്ള സുദൃഢമായ ബന്ധമാണുള്ളത്.…
കൊച്ചി:ഇ കൊമേഴ്സ് രംഗത്ത് ഏറെ ശ്രദ്ധേയമായ കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിച്ചു ചലച്ചിത്ര താരം അവന്തിക…
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയില്‍ ബി ജെ പി യെ പിന്തുണക്കാന്‍ അമിതാവേശം കാണിച്ച ആദരണീയരായ ബിഷപ്പുമാര്‍ അതേദിവസം ജബല്‍പ്പൂരീല്‍ നടന്ന…
തിരുവനന്തപുരം:സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ചേ തീരൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
തിരുവനന്തപുരം:കേരളത്തിൽ പിണറായി സർക്കാർ അഴിമതിമുക്ത സർക്കാറെന്ന് മധുരയിൽ അവകാശപ്പെട്ട പ്രകാശ് കാരട്ടിൻ്റെ വാക്കുകൾ പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. പിണറായി…
പുനലൂർ :സംസ്ഥാന സർക്കാർ അമിതമായി വർദ്ധിപ്പിച്ച കോർട്ട് ഫീസ് നിരക്ക് പിൻവലിക്കണമെന്നും, അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…