ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുന്നു. ഏപ്രിൽ 11-ന് പാർലമെൻ്റിലേക്ക് മാർച്ചും ധർണയും.

കൊൽക്കത്ത:ഭരണഘടനാപരമായി ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കുകയും. സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതെ ദളിതരും ന്യൂനപക്ഷങ്ങളും കൂടുതൽ പാർശ്വവത്കരിക്കപ്പെടുകയും. ഇതിലൂടെ രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക ഘടനയുടെ അടിത്തറയും സന്തുലിതാവസ്ഥയും തകർക്കപ്പെടുകയും. സംവരണം, സേവനം, സാമ്പത്തിക വിതരണം തുടങ്ങിയ മേഖലകളിൽ ജാതിയുടെയും മതത്തിൻ്റെയും കടന്നുകയറ്റത്തിലൂടെ ഭരണഘടനയുടെ എല്ലാ തത്വങ്ങളും അട്ടിമറിക്കപ്പെടുകയുംചെയ്യുന്നു.. ഇടത് കക്ഷികൾ ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇത് ജാഗ്രതയോടെ കാണുന്നതിൽ പരാജയപ്പെടുകയാണെന്നും കൊൽക്കത്തയിൽ ലാഹിരി-മുഖർജി ഹാളിൽ ചേർന്ന ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് കോൺഫെഡറേഷൻ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ഇതിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും 2025 ഏപ്രിൽ 11-ന് പാർലമെൻ്റിലേക്ക് മാർച്ചും ധർണയും നടത്താനും തീരുമാനിച്ചതായി ദേശീയ ജനറൽ സെക്രട്ടറി സി.ആർ ജോസ് പ്രകാശ് അറിയിച്ചു.

സംവരണം ഇല്ലാത്ത നിയമനങ്ങൾ അവസാനിപ്പിക്കണം.

രാജ്യത്ത് റിക്രൂട്ട്‌മെൻ്റിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അലിഖിത നിരോധനം ഏർപ്പെടുത്തി. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സംവരണ വ്യവസ്ഥയെ അട്ടിമറിച്ചു. ദളിതർക്കും മതന്യൂനപക്ഷങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും ലഭ്യമാകാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. സർക്കാർ സർവീസിലേക്ക് നിയമനം നടത്താൻ ചുമതലപ്പെടുത്തിയ ഭരണഘടനാ സ്ഥാപനങ്ങൾ അപ്രത്യക്ഷമാവുകയോ ദുർബലമാവുകയോ ചെയ്തു. ഭരണസംവിധാനം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. കേരളത്തിൽ മാത്രമാണ് പബ്ലിക് സർവീസ് കമ്മീഷൻ വഴി റിക്രൂട്ട്‌മെൻ്റ് നടത്തുന്നത്. മറ്റിടങ്ങളിൽ മതവും ജാതിയും ഉൾപ്പെടെയുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങളിലൂടെ സർവീസിലെത്തുന്ന ജീവനക്കാരെന്നും എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.

Kolkata: Depriving the people of the constitutionally required services. Dalits and minorities are further marginalized without getting any benefit from the government.Through this, the foundation and balance of the socio-economic structure of the country is broken. All the principles of the constitution are subverted by the intrusion of caste and religion in the areas of reservation, service and economic distribution.The resolution adopted by the All India State Government Employees Confederation, which met at the Lahiri-Mukherjee Hall in Kolkata, said that political movements other than the Left parties are failing to see this with caution.National General Secretary CR Jose Prakash has announced that it has been decided to organize a national-level agitation against this and to hold a march and dharna to Parliament on 11 April 2025.

Unreserved appointments should be stopped.

Central and state governments have imposed an unwritten ban on recruitment in the country. This overturned the provision of reservation guaranteed by the Constitution. Dalits, religious minorities and other disadvantaged groups are denied the right to access.Constitutional institutions tasked with making appointments to government service have disappeared or weakened. The administration has descended into anarchy.Recruitment is done through Public Service Commission only in Kerala. Elsewhere, the executive also alleged that employees are recruited through appointments based on vested interests, including religion and caste.

News Desk

Recent Posts

യോജിച്ച പണിമുടക്കിന് എല്ലാ സംഘടനകളും തയ്യാറാകണം.എ.എം. ജാഫർഖാൻ.

കഴിഞ്ഞ എട്ടര വർഷമായി ജീവനക്കാരുടേയും അധ്യാപകരുടേയും കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത പിണറായി സർക്കാരിനെതിരെ സെറ്റോ ആഹ്വാനം ചെയ്തിരിക്കുന്ന ജനുവരി…

2 hours ago

അച്ഛൻ സമാധിയായെന്നു മക്കൾ. കൊലപാതകമെന്ന് നാട്ടുകാർ.

അച്ഛന്‍ സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് വച്ചു' 'സമാധി'യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം…

2 hours ago

തമിഴ്നാട്ടിൽ പൊങ്കൽ അവധിയിൽ സർക്കാർ ജീവനക്കാർ, ഇനി ജനുവരി 20 ന് ഓഫീസിലെത്തിയാൽ മതി.

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 14 മുതൽ 19 വരെ പൊങ്കൽ പ്രമാണിച്ച്അവധി നൽകി സംസ്ഥാന സർക്കാർ'…

3 hours ago

എംആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവ്.

തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ്…

6 hours ago

മടവൂർ പ്രദേശത്തെ ദുഃഖത്തി ലാഴ്ത്തി കൃഷ്ണേന്ദുവിൻ്റെ അപകട മരണം.

മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ…

6 hours ago

പോസ്കോ കേസിൽചെറിയ വെള്ളിനല്ലൂർ സ്വദേശി അധ്യാപകൻ ഷെമീർ അറസ്റ്റിൽ.

കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു…

7 hours ago