ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ച്. ഡെൻമാർക്ക് ആസ്ഥാനമായി ലോകത്ത് 51 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ എജുക്കേഷൻ (എഫ്ഇഇ) എന്ന സംഘടനയാണ് വിശദമായ പരിശോധനകൾക്കു ശേഷം ബ്ലൂ ഫ്‌ളാഗ് പദവി നൽകിയത്. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ബീച്ചാണ് ചാൽ ബീച്ച്. രാജ്യത്ത് 13 ബീച്ചുകൾക്കാണ് ഈ വർഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ചത്.
അഴീക്കോട് എംഎൽഎ കെ വി സുമേഷാണ് ചാൽ ബീച്ചിന് ബ്ലൂ ഫ്‌ളാഗ് ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ ചാൽ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റി അസി. കലക്ടർ ഗ്രന്‌ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ളാഗ് ലഭിക്കാൻ വഴിയൊരുക്കിയത്. ജനുവരി ഒമ്പതിന് അഹമ്മദാബാദിലെ സെൻറർ ഫോർ എൻവയോൺമെൻറൽ എജുക്കേഷൻ (സിഇഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ പതാക ഏറ്റുവാങ്ങി. ബ്ലൂ ഫ്‌ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാൽ ബീച്ചിൽ ബ്ലൂ ഫ്‌ളാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയവ നടന്നു.
ഗുജറാത്ത് ടൂറിസം സെക്രട്ടറി രാജേന്ദർ കുമാർ, എഫ്ഇഇ സിഇഒ ഡാനിയൽ ഷാഫർ, ബ്ലൂ ഫ്‌ളാഗ് ദേശീയ ജൂറി അംഗം ഡോ. അലക്‌സ് സക്‌സേന, ബ്ലൂ ഫ്‌ളാഗ് ഇന്ത്യ നാഷനൽ ഓപ്പറേറ്റർ ഡോ. ശ്രീജി കുറുപ്പ്, ആന്ധ്ര പ്രദേശ് ടൂറിസം അതോറിറ്റി അസി. ഡയറക്ടർ ഡോ. ലജന്തി നായിഡു, സിഇഇ ഗവേണിംഗ് കൗൺസിൽ അംഗം പ്രസാദ് മേനോൻ, ജപ്പാൻ അലയൻസ് ഓഫ് ട്രാവൽ ഏജൻറ്‌സിന്റെ മസാരു തകായാമ എന്നിവർ പങ്കെടുത്തു.
തടസ്സങ്ങളില്ലാതെ ഉപയോഗിക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത, കുറഞ്ഞ ചെലവിലുള്ള പരിസ്ഥിതി സൗഹൃദ മാതൃക പ്രദർശിപ്പിച്ചതിന് എഫ്ഇഇ ഇന്റർനാഷണലും ദേശീയ ജൂറിയും ബ്ലൂ ഫ്‌ലാഗ് ഇന്ത്യ നാഷണൽ കോർഡിനേറ്ററും ചാൽ ബീച്ചിനെ പ്രത്യേകം അഭിനന്ദിച്ചു. ജനപ്രതിനിധികൾ, പഞ്ചായത്ത്, കുടുംബശ്രീ എസ്എച്ച്ജി അംഗങ്ങൾ, സോഷ്യൽ ഫോറസ്ട്രി, പ്രോആക്ടീവ് ടൂറിസം വകുപ്പ്, സുസ്ഥിര ടൂറിസം രീതികൾ സ്വീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ജില്ലാ ഭരണകൂടം എന്നിവരുടെ പങ്കാളിത്തത്തെ പ്രത്യേകം അഭിനന്ദിച്ചു.

ബട്ടർഫ്‌ളൈ പാർക്ക്, കടലാമ പ്രജനന കേന്ദ്രം, വാട്ടർ എടിഎം

സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ ബീച്ചിൽ ആരംഭിച്ച ബട്ടർഫ്‌ളൈ പാർക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് അഴീക്കോട് ഗ്രാമപഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിർമാർജനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ, വാട്ടർ എടിഎം എന്നിവയും ഹെർബൽ ഗാർഡനും ചാൽ ബീച്ചിനെ ആകർഷകമാക്കുന്നു. ബീച്ചിലെ സുരക്ഷിത നീന്തൽ മേഖല ആയി വേർതിരിച്ചിരിക്കുന്ന ഭാഗത്തെ വെള്ളത്തിന്റെ ശുദ്ധി എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ സംസ്ഥാന മലിനീകരണ ബോർഡ് മുഖേന പരിശോധിച്ച് ഉറപ്പാക്കാറുണ്ട്. ബീച്ചിലെ പ്രധാന കവാടത്തിനു ഇരുവശത്തും 150 മീറ്റർ വീതം സുരക്ഷിത നീന്തൽ മേഖലയാണ്. സുരക്ഷാ പരിശോധന നടത്തിയ ശേഷം ആണ് 300 മീറ്റർ ഭാഗം സുരക്ഷിത നീന്തൽ മേഖലയായി വേർ തിരിച്ചിട്ടുള്ളത്. കവാടത്തിനു ഇരുവശത്തുമായി 400 മീറ്റർ വീതം ദൂരം ബീച്ചിന്റെ അതിർത്തിയും അടയാളപ്പെടുത്തിയിട്ടുണ്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് രണ്ട് ലൈഫ് ഗാർഡുകളെ ഡിടിപിസി നിയോഗിച്ചിട്ടുണ്ട്.
തീരത്തിന്റെ സ്വാഭാവിക സൗന്ദര്യം അതേപടി നിലനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ നടത്തിയത്. കുടിവെള്ളം ലഭ്യമാക്കാൻ അഴീക്കോട് പഞ്ചായത്ത് രണ്ട് വാട്ടർ കിയോസ്‌ക്കുകൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കും. ചൂട് വെള്ളം, തണുത്ത വെള്ളം, സാധാരണ വെള്ളം എന്നിങ്ങനെ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്. കോയിൻ നിക്ഷേപിച്ചോ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തോ പണം അടയ്ക്കാം. ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ കുറയ്ക്കാൻ ഇത് സഹായിച്ചു. സന്ദർശകരെ ബോധവത്കരിക്കുന്നുമുണ്ട്. ബീച്ചിലെ കടകളിൽ മാലിന്യം ശേഖരിക്കാൻ മൂന്നു നിറങ്ങളിലുള്ള ബാസ്‌ക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ജില്ലാ കലക്ടർ മുൻകൈ എടുത്ത് ചാൽബീച്ചിൽ സ്ഥാപിച്ച ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ വിശദമായ വിവരങ്ങൾ ലഭിക്കും. ബീച്ചിലേക്കുള്ള പ്രവേശന സമയം, സുരക്ഷിതമായി ബീച്ചിൽ ഇറങ്ങാൻ പ്രത്യേകമായി മാർക്ക് ചെയ്തിരിക്കുന്ന സ്ഥലം, ലൈഫ് ഗാർഡ് ഡ്യൂട്ടിയിലുള്ളവരുടെ വിവരങ്ങൾ, വീൽചെയർ സൗകര്യ വിവരം, ചാൽബീച്ച് മാപ്പ്, വികലാംഗ സൗഹൃദ പാർക്കിങ് ഏരിയ, ടർട്ടിൽ ഹാച്ചറി തുടങ്ങിയവയുടെ വിവരങ്ങൾ സ്‌കാൻ ചെയ്താൽ ലഭിക്കും. ഇതിനായി പ്രത്യേകമായി മാപ്പ് അടക്കമുള്ളവ തയ്യാറാക്കുകയും സുരക്ഷിത മേഖല അടക്കമുള്ളവ മാർക്ക് ചെയ്ത് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ബീച്ചുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പരാതികൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കാൻ ഈ സംവിധാനം ഗുണകരമാണ്.
എസ് ചന്ദ്രശേഖർ ജില്ലാ കളക്ടറായിരുന്നപ്പോൾ അന്നത്തെ അസി. കളക്ടർ മിസൽ സാഗർ ഭരതാണ് ഇതിന്റെ പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് വന്ന അസി. കളക്ടർ അനൂപ് ഗാർഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഡിടിപിസി സെക്രട്ടറി പിജി ശ്യാം കൃഷ്ണൻ, സീനിയർ ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ തുടങ്ങിയവർ ചിട്ടയായ പ്രവർത്തങ്ങൾ നടത്തി.
ജില്ലാ കലക്ടർ ചെയർമാനായ ചാൽ ബീച്ച് മാനേജ്‌മെന്റ് കമ്മിറ്റിയിൽ അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, വാർഡ് മെമ്പർ ഹൈമ കെ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടിസി മനോജ്, ഡിടിപിസി സെക്രട്ടറി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ, സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ, സംസ്ഥാന മലിനീകരണ ബോർഡ് അംഗം, ബീച്ച് മാനേജർ തുടങ്ങിയവരാണ് അംഗങ്ങൾ.

ടൂറിസം മേഖലയ്ക്ക് ഉണർവാകും: കെ.വി.സുമേഷ് എംഎൽഎ

അഴീക്കോട് മണ്ഡലത്തിലെ ചാൽ ബീച്ചിന് ബ്ലൂ ഫ്‌ലാഗ് പദവി ലഭ്യമാക്കാനായി ജില്ലാ ഭരണകൂടത്തിനും ഡിടിപിസിക്കുമൊപ്പം രണ്ടു വർഷമായി പ്രവർത്തിച്ചുവരികയാണ്. ഈ പദവി ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ബീച്ചാകാൻ ചാൽ ബീച്ചിനു കഴിഞ്ഞത് സന്തോഷകരമാണ്. കൂടുതൽ സന്ദർശകർ എത്താനും ജില്ലയിലെ ടൂറിസം മേഖലയ്ക്കാകെ ഉണർവേകാനും ഈ നേട്ടം സഹായിക്കുമെന്നാണു പ്രതീക്ഷ. ഈ അംഗീകാരം ചാൽ ബീച്ചിനേയും കണ്ണൂർ ജില്ലയുടെ ടൂറിസം മേഖലയുടെ തന്നെ വലിയ മാറ്റത്തിലേക്ക് നയിക്കും. ജില്ലയിലെ ടൂറിസം മേഖലയിലെ വളർച്ചയിൽ ഒരു നാഴികക്കല്ലായി മാറുന്ന ഈ നേട്ടത്തിന് വേണ്ടി ഒപ്പം പരിശ്രമിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം: അരുൺ കെ വിജയൻ, ജില്ലാ കളക്ടർ, ചെയർമാൻ ഡിടിപിസി കണ്ണൂർ

അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗിന് യോഗ്യത നേടാൻ പാരിസ്ഥിതികവും അവബോധപരവും സുരക്ഷാപരവും സഞ്ചാരികൾക്ക് ബീച്ച് എത്രത്തോളം പ്രാപ്യമാണ് എന്നതുൾപ്പെടെ മാനദണ്ഡങ്ങളുടെ പരമ്പര തന്നെ പൂർത്തീകരിക്കാനുണ്ട്. അതുകൊണ്ട് തന്നെ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചാൽ ബീച്ചിന് ലഭിച്ച ബ്ലൂ ഫ്ളാഗ് പദവി ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണ്. ജൈവവൈവിധ്യ സമ്പന്നമായ ചാൽ ബീച്ചിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നടത്തിയ പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ബ്ലൂ ഫ്ലാഗ് ലഭിക്കാൻ വഴിയൊരുക്കിയത്. ജില്ലയിലേക്ക് ആഭ്യന്തര വിദേശ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ഈ പദവി സഹായിക്കും. കൂടുതൽ ടൂറിസം സംരംഭങ്ങൾ വരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദവി വഴിയൊരുക്കും. ഇതിനു ടൂറിസം സംരംഭകരെ സജ്ജമാക്കാൻ ഡിടിപിസി പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്.

അഹമ്മദാബാദിലെ സെൻറർ ഫോർ എൻവയോൺമെൻറൽ എജുക്കേഷൻ (സിഇഇ) കാമ്പസിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ചാൽ ബീച്ചിനു വേണ്ടി ഡിടിപിസി ബീച്ച് മാനേജർ പി ആർ ശരത്കുമാർ ബ്ലൂ ഫ്‌ളാഗ് പതാക ഏറ്റുവാങ്ങുന്നു(മുഖചിത്രം)

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ.

എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…

5 hours ago

അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(88) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…

13 hours ago

ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…

24 hours ago

അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്.

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…

24 hours ago

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല…പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.

" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…

1 day ago

മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…

1 day ago