ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെ തന്നെയും പാടേ ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി പുതിയ മാർഗനിർദേശങ്ങളോടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്.
വൈസ് ചാൻസലർ നിയമനം മുതൽ അധ്യാപക നിയമനത്തിൽ വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടെ എല്ലാം തന്നെ സംസ്ഥാന സർക്കാറിന്റെ ധനസഹായത്തോടു കൂടി മാത്രം പ്രവർത്തിക്കുന്ന സർവ്വകലാശാലകളുടെ ഭരണത്തിന് മേൽ കടന്നു കയറാനുള്ള കേന്ദ്രസർക്കാറിന്റെ കുറുക്കുവഴിയായി മാത്രമേ കാണാനാവൂ.
അധ്യാപകരുടെ സേവന- വേതന കാര്യങ്ങളിൽ കാലാകാലങ്ങളായി യു ജി സി റഗുലേഷനുകളിലൂടെ നടപ്പിലാക്കി വന്നിരുന്ന ഒട്ടുമിക്ക കാര്യങ്ങളിലും അശാസ്ത്രീയമായ രീതികളാണ് പുതിയ നിർദ്ദേശം പിന്തുടരുന്നത്.

അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന്റെ അടിസ്ഥാന യോഗ്യത നെറ്റ് ആണെങ്കിലും പ്രമോഷനുകൾക്ക് പി എച്ച് ഡി നിർബന്ധമാകുന്ന സ്ഥിതിയാണ് പുതിയ നിർദ്ദേശത്തിൽ ഉള്ളത്. നിയമന കാര്യത്തിലും അധ്യാപകരുടെ പ്രൊമോഷൻ കാര്യത്തിലും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളെയും കരട് നിർദ്ദേശം ഇല്ലാതാക്കിയിരിക്കുകയാണ്.

ഭാവിയിൽ സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും പ്രോൽസാഹിപ്പിക്കുന്നതാണ് ഈ റഗുലേഷൻസ്.

ബിരുദാനന്തര തലത്തിൽ പഠിച്ചതല്ലാത്ത വിഷയത്തിൽ ഗവേഷണം ചെയ്യുന്നയാൾക്ക് ആ വിഷയത്തിൽ അധ്യാപനം നടത്താൻ പറ്റുന്നതടക്കമുള്ള വ്യവസ്ഥകൾ വിദ്യാഭ്യാസത്തിൻ്റെ നിലവാരം തകർക്കും.

നിലവിൽ ഉള്ള അധ്യാപകരുടെ പ്രൊമോഷന് പ്രൊഫസർ റാങ്കിലുള്ള ആളുകൾ മാത്രമേ വിഷയ വിദഗ്ധരാകാവൂ എന്ന അങ്ങേയറ്റം അശാസ്ത്രീയമായവും അപ്രായോഗികവും ആയ നിർദ്ദേശവും പുതിയ കരട് റഗുലേഷൻസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ രീതിയിൽ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാഭ്യാസത്തെ കേവലം കേന്ദ്ര നിയമമാക്കി മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാരുകളുടെ എല്ലാ അധികാരങ്ങളെയും എടുത്തു കളയുന്ന തരത്തിലാണ് കരട് നിർദ്ദേശങ്ങൾ യുജിസി മുന്നോട്ടുവച്ചിട്ടുള്ളത്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സർവ്വകലാശാലകളുടെ ഭരണകാര്യത്തിലോ സാമ്പത്തിക സഹായം നൽകുന്നതിലോ യാതൊരു പങ്കും വഹിക്കാത്ത യുജിസി ഇത്തരം മാർഗനിർദ്ദേശങ്ങളിലൂടെ സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുന്നതിനും കേന്ദ്രീകൃതമായ ഭരണസംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

അശാസ്ത്രീയവും വിദ്യാഭ്യാസത്തിൻ്റെ വൈവിധ്യത്തെ ഇല്ലാതാക്കുന്നതുമായ നിർദ്ദേശങ്ങൾ യു ജി സി പിൻവലിക്കണം.

ഇതിൽ നിന്ന് യു ജി സി യും കേന്ദ്ര സർക്കാരും പിന്തിരിയണമെന്നും, യു ജി സി റഗുലേഷൻസ് 2025 പിൻവലിക്കണമെന്നും എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത്, ജനറൽ സെക്രട്ടറി ഡോ ബിജുകുമാർ കെ എന്നിവർ ആവശ്യപ്പെട്ടു.

News Desk

Recent Posts

എന്റെ വീട്ടിലെ ചുമരിന്മേൽഒറ്റ പടം മാത്രമേ ഒള്ളു… എന്റെ അച്ഛന്റെ.മുരളി ഗോപി.

എന്റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഒള്ളു... എന്റെ അച്ഛന്റെ.. മാപ്പ്…

3 hours ago

നാടകവേദി പ്രവർത്തകരെയും വനിതാ വായനാ മത്സര വിജയിയെയും ആദരിച്ചു.

മൈനാഗപ്പള്ളി:2024-25 വർഷത്തെ കേരള സംഗീത നാടക അക്കാഡമിയുടെ അമച്വർ നാടക മത്സരത്തിൽ പങ്കെടുത്ത മൈനാഗപ്പള്ളി'ജാലകം ജനകീയ നാടകവേദി' പ്രവർത്തകരെയും, താലൂക്കു…

3 hours ago

ചാത്തന്നൂര്‍ മീനാട് അമ്പല പറമ്പില്‍ യുവാവിനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍.

ചാത്തന്നൂര്‍ മീനാട് ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവദിവസം യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ചിറക്കര ഇടവട്ടം പാല്‍ സൊസൈറ്റിക്ക് സമീപം രാജേഷ്…

3 hours ago

ഇ ചെല്ലാന്‍ മെഗാ അദാലത്ത്,മോട്ടോര്‍ വാഹന വകുപ്പ് – 0474-2993335 കരുനാഗപ്പള്ളി എസിപി ഓഫീസ് – 9497931011 കൊല്ലം എസിപി ഓഫീസ് – 9846606161 ചാത്തന്നൂര്‍ എസിപി ഓഫീസ് – 9497906843

കൊല്ലം:കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ…

3 hours ago

ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ വാഹനാപകടത്തിൽ മരിച്ചു.

ചേർത്തല നഗരസഭ നെടുമ്പ്രക്കാട് തറേപറമ്പിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്. പൂത്തോട്ട പാലത്തിന് സമീപമായിരുന്നു അപകടം. ഇദ്ദേഹംസഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.…

3 hours ago

യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം; പ്രദേശത്ത് പുതിയ പാലവും

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയ മന്ദിരം വരുന്നതോടൊപ്പം യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പുതിയൊരു പാലംകൂടി നിർമ്മിക്കും എന്ന് ധനകാര്യവകുപ്പ് മന്ത്രി…

3 hours ago