ബിജെപിയുടെ കേരള അധ്യക്ഷൻ ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, രാജീവ് ചന്ദ്രശേഖർ മൂന്നു പേരുകൾ കേന്ദ്ര പരിഗണയിൽ.

ന്യൂദില്ലി: സംസ്ഥാനത്തെ ബിജെ.പിയെ വരും നാളുകളിൽ കേരളത്തിൽ നയിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാനും തന്ത്രങ്ങൾ മെനയാൻ കെൽപ്പുള്ള പുതിയ അധ്യക്ഷനെ തേടുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.

ഗ്രൂപ്പു സമവാക്യങ്ങൾക്കപ്പുറം ഒരാൾ വേണമെന്നാണ് അമിത് ഷാ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ ബിജെപി ഗ്രൂപ്പ് വഴക്കിലൂടെ പോകുന്നതിനാൽ, കേരളത്തിൽ വേണ്ടത്ര ഗൗരവതരമായി പാർട്ടി പോകുന്നില്ല എന്നത് അമിത് ഷായ്ക്ക് നന്നായി അറിയാം. ഇതു കൂടി കണക്കിലെടുത്താവും മാറ്റം ഉണ്ടാവുക.

എന്നാൽ ഏത് മാറ്റം കൊണ്ടുവന്നാലും ഗ്രൂപ്പും, ജാതിയും, ഉപജാതിയും കേരളത്തിൽ ഗ്രൂപ്പിന് ശക്തി പകരും. അത് മുകൾതട്ടിലും താഴെ തട്ടിലും നിലനിൽക്കുന്നുണ്ട്. ഇതു മാറണമെങ്കിൽ സംസ്ഥാന നേതാക്കൾ  വിചാരിക്കണം. ഇവർ അങ്ങനെ വിചാരിച്ചാലും സമുദായ സംഘടനകളുടെ ഇടപെടൽ ഉണ്ടാവുകയും നേതാക്കൾക്ക് അതിൻ്റെ പിറകിൽ നിൽക്കേണ്ടതായും വരും. ഇതറിയുന്ന ഒരാൾ അധ്യക്ഷസ്ഥാനത്ത് എത്തിയാലെ കേരളത്തിലെ ബിജെ.പിക്ക് രക്ഷപ്പെടാനാകു.ശോഭാ സുരേന്ദ്രനെ സംബന്ധിച്ച് അണികളെ കൂട്ടാനാകും, എം.ടി രമേശ് താഴെ തട്ടിലിറങ്ങിയുള്ള പ്രവർത്തിനപ്പുറം ആശയസംവാദത്തിൻ്റെ ഭാഗമായി പ്രവർത്തിക്കും. രാജീവ് ചന്ദ്രശേഖർക്ക് ആധുനിക കാല സാങ്കേതികവിദ്യയിൽഊന്നി പ്രവർത്തിക്കും. പുതിയ തലമുറയുടെ കരുത്തും ഉപയോഗിക്കാനറിയാം.ഇവർ മൂന്നു പേരും ദില്ലിയിലെ നേതാക്കളെ അറിയാവുന്നരാണ്, അക്കാര്യത്തിൽ ശോഭ സുരേന്ദ്രനും, രാജീവും മുന്നിലാണ്. കെ സുരേന്ദ്രൻ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാടും ദേശീയ നേതൃത്വം മുഖവിലയ്ക്ക് എടുക്കും എന്നാണ് അറിയുന്നത്. പല സംസ്ഥാന നേതാക്കളേയും ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ മുനിസിപ്പൽ, ബ്ലോക്ക് പഞ്ചായത്തുകളിൽ മൽസരിപ്പിക്കാനായി തീരുമാനവുമുണ്ട്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading