ന്യൂഡെല്‍ഹി. ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രാകർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
11 അംഗ പ്രത്യേകം അന്വേഷണസംഘ നടത്തിയ തിരച്ചിലിലാണ് മുഖ്യപ്രതിയായ കരാറുകാരൻ സുരേഷ് ചന്ദ്രാകറിനെ ഹൈദരാബാദിൽ വച്ച് പിടികൂടിയത്. ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ സുരേഷ് ഒളിവില്‍ കഴിയുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെ കണ്ടെത്താന്‍ പോലീസ് 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും 300 ഓളം മൊബൈല്‍ നമ്പറുകള്‍ നിരീക്ഷിക്കുകയും ചെയ്തു.അതിക്രൂരമായാണ് മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രക്കാർ കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന് പോസ്റ്റ് റിപ്പോർട്ട്.തലയിൽ 15 മുറിവുകൾ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തിൽ പരിക്കേൽപ്പിക്കപ്പെട്ടിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.ഇരുമ്പു വസ്തു ഉപയോഗിച്ച് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തര്‍ ഡിവിഷനില്‍ കരാറുകാരൻ സുരേഷ് ചന്ദ്രക്കറിൻ്റെ ഉടമസ്ഥതയിലുള്ള ഷെഡിലെ സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞയാഴ്ചയാണ് മുകേഷ് ചന്ദ്രാകറിന്റെ മൃതദേഹം കണ്ടെത്തിയത്.120 കോടിയുടെ റോഡ് നിർമാണപദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന സൂചന പണിമുടക്കം നോട്ടീസ് നൽകിയിട്ടും അനക്കമില്ലാതെ സംസ്ഥാന ധനവകുപ്പും മന്ത്രിയും.ധനവകുപ്പിലൊന്നു വിളിച്ചു നോക്കി.…
അഹമ്മദാബാദ്: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ - യാമിനി ദമ്പതിമാരാണ് മരിച്ചത്.ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു.കാറിൽ മടങ്ങവെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കാർ…
ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ, ധന്യ രാജേന്ദ്രന് മാധ്യമരത്ന, കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരം. കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ…
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ…
കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍…
കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ്…