കൊല്ലം: 1930 ലെ പോരാട്ടങ്ങൾ മറക്കാനാകില്ല. കയ്യൂർ സമരം പോലെ എത്രയോ സമരങ്ങളിലൂടെയാണ് കേരളത്തിൽ നമ്മുടെ പാർട്ടി ശക്തമായിരിക്കുന്നത് എന്ന് ഞാൻ ഈ അവസരത്തിൽ ഓർമ്മിക്കുന്നു.
ആഗോളീകരണത്തിൻ്റെ ദൂഷ്യവശങ്ങൾ കൃത്യമായി അറിയുന്ന പാർട്ടിയാണ് നമ്മുടെ പാർട്ടി. കേരളത്തിലും രാജ്യത്തും അതിനെതിരെയുള്ള ശക്തമായ പോരാട്ടം നടക്കുകയാണ്. കേരളത്തിൽ പിണറായിൽ വിജയൻ്റെ നേതൃത്യത്തിൽ ശക്തമായ പോരാട്ടത്തിലാണ്.
അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ കുറച്ചു ദിവസമായി അമേരിക്കയെ തൻ്റെ വരുതിയിൽ നിർത്താനുള്ള ശ്രമത്തിലാണ്’ അതിനായ് അമേരിക്കൻ ഭരണത്തിൽ തന്നെ അഴിച്ചു പണി നടത്തുന്നു. അതിലൂടെ മുതലാളിത്തത്തെ കൂടുതൽ അടുപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ചൈനയുടെ വ്യവസായിക വളർച്ചയിൽ അദ്ദേഹം നിരാശനാണ്. അതിൻ്റെ ഇല്ലായ്മയിലേക്ക് അദ്ദേഹം ആഗ്രഹിക്കുന്നത്. പഴയ ഫ്യൂഡൽ വ്യവസ്ഥയെ ഓർമ്മിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രവർത്തനം. രാജ്യങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ ഫാസിസ്റ്റ് ആശങ്ങൾ നടപ്പിലാക്കാനാണ് ശ്രമം യുറോപ്പ് തങ്ങളുടെ വരുതിക്ക് നിൽക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
യൂറോപ്പിനോട് കാണിക്കുന്ന നിലപാട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ആഫ്രിക്കയിൽ അതിൻ്റെ ശൈലി ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിലേക്ക് വന്നാൽ നരേന്ദ്ര മോദി ചെയ്യുന്നത് പാലസ്തീനെതിരെയുള്ള ഇസ്രയേലിൻ്റെ നടപടിക്ക് ആയുധം നൽകി സഹായിക്കലാണ്. പാലസ്തീനോട് ഇന്ത്യയുടെ സമീപനം കഴിഞ്ഞ കാലങ്ങളിൽ എന്തായിരുന്നു എന്ന് മോദി ഗവൺമെൻ്റ് മറന്നുപോകുന്നു.
അമേരിക്കയോടൊപ്പം ചേർന്ന് നിൽക്കുവാനാണ് ഇന്ത്യ ആഗ്രഹിച്ചത്. അമേരിക്കൻ സഖ്യത്തിനൊപ്പം ചേർന്ന് നിന്ന് തീവ്ര വലതുപക്ഷ സമീപനം സ്വീകരിക്കുന്നതിനും നടപ്പാക്കുന്നതിനും മോദി ശ്രമിക്കുന്നു.
ഇന്ത്യയിൽ മോദിക്ക് ഇപ്പോൾ ഭരിക്കാൻ ഭൂരിപക്ഷം കിട്ടാതെ വന്നത് മതേതര ജനാധിപത്യ ഐക്യം നിലനിർത്താനായതാതു കൊണ്ടാണ്. അംബാനിയേയും ആദാനിയെയേയും എങ്ങനെയും സഹായിക്കുക എന്നതാണ് കേന്ദ്രത്തിൻ്റേയും മോദിയുടേയും നയം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന തന്ത്രം തന്നെ എകാധിപത്യ നടപടികളുടെ നയങ്ങളുടെ ഭാഗമാണ്.
തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ പുതിയ ലേബർ കോഡുകളുമായി കേന്ദ്ര ഗവൺമെൻ്റ് മുന്നോട്ടു വരുന്നത്. കർഷകരോടും ഇതേ നയമാണ് ഇവർ നടപ്പിലാക്കുന്നത്.
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണ് മറുഭാഗത്ത് നിലനിൽക്കുന്നത്. ബി.ജെ പി ഭരിക്കുന്നെങ്കിലും ആർ എസ് എസ് അജണ്ട നടപ്പിലാക്കുകയാണ് ഇവർ ചെയ്യുന്നത്. നവഫാസിസം അമേരിക്കയിലും യൂറോപ്പിലും ഉയരുന്നുണ്ട്. ക്ലാസിക്കൽ ഫാസിസമല്ല ഇപ്പോൾ ‘ ഇപ്പോൾ പഴയ ഫാസിസത്തിൻ്റെ ചില കാര്യങ്ങൾ പുതിയ ഫാസിസത്തിൽ ഉണ്ടെങ്കിലും പുതിയ ഫാസിസം ഒരു ശത്രുവനെസൃഷ്ടിക്കുന്നു. ഓരോ ശത്രുക്കളേയും സൃഷ്ടിക്കുക എന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കും അതുകൊണ്ടാണ് ഫാസിസത്തിൻ്റെ പുതിയ രൂപത്തെ അവതരിപ്പിക്കുന്നത്. ഇതാണ് രാജ്യത്തും ലോകത്തും കണ്ടുവരുന്നത്.
കോൺഗ്രസ് ഇപ്പോൾ പറയുന്നത് സി.പി ഐ (എം) ഫാസിസത്തെ ഉപേക്ഷിച്ചു എന്നാണ്. കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പ്രസ്താവന തമാശയെന്ന് അദ്ദേഹം പറഞ്ഞു. സി.പി ഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ നിന്നും.
തൽസമയം
മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം…
തിരുവനന്തപുരം: മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ…
ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്ക് മധുരഒരുങ്ങി. CPIM ൻ്റെ 24-ാം പാർടി കോൺഗ്രസിന്മധുരയെ ചെങ്കടലാക്കുന്ന പടുകൂറ്റൻ റാലിയോടെഇന്ന്സമാപനമാകും.ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയദിശാബോധംനൽകുന്ന പുതിയതീരുമാനങ്ങളുംപ്രവർത്തന…
ന്യൂഡെല്‍ഹി: എക്‌സാലോജിക് - സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ…
മധുര:എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി, കേരളത്തിൽ നിന്നും ഇ എം എസ് ന് ശേഷം…
കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ…