ബംഗളുരു.ബഹിരാകാശ മാലിന്യസംസ്കരണത്തില്‍ കുതിപ്പുമായി ഐഎസ്ആർഒ . ബഹിരാകാശത്ത് ഒഴുകി നടക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള യന്ത്രകയ്യുടെ പരീക്ഷണം വിജയകരമാക്കി പൂര്‍ത്തിയാക്കി.
പി.എസ്.എല്‍.വി. സി60 റോക്കറ്റിന്റെ ഉള്‍പെടുത്തിയ റോബോട്ടിക് ആം ബഹിരാകാശത്ത് പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. അത്യാധുനിക സെന്‍സറുകളും ക്യാമറകളും ഉപയോഗിച്ചു ഭ്രമണപഥങ്ങളില്‍ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്ന വസ്തുക്കളെ കണ്ടെത്തി പിടിച്ചെടുക്കുന്ന യന്ത്രക്കൈ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണു വികസിപ്പിച്ചത്. പ്രവര്‍ത്തന കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ നിന്നു നീക്കുന്ന ഡീ ഓര്‍ബിറ്റിങ് സാങ്കേതിക വിദ്യയില്‍ ഏറെ നിര്‍ണായകമായ പരീക്ഷണമാണിത്.
അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍…
വർക്കല:സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലെ നിർണായകമായ രണ്ട് കരാറുകളിൽ സംസ്ഥാനവും കേന്ദ്രവും ഒപ്പ് വച്ചു. മസ്കറ്റ് ഹോട്ടലിൽ വച്ച്…
വർക്കല : ജോയിന്റ് കൗൺസിൽ ദ്വിദിന ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം. വർക്കല വർഷമേഘ ആഡിറ്റോറിയത്തിൽ (വിആർ ബീനാമോൾ നഗർ)…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസം.…
ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക്…