കൗമാരകലയക്ക് കലാവിരുന്നിന് പാലുകാച്ചി.

തിരുവനന്തപുരം: കൗമാരത്തിൻ്റെ കലാവിരുന്നിന്  അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.കലാ പ്രതിഭകൾക്ക് രുചിക്കൂട്ട് ഒരുക്കി കലവറ തുറന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടുക്കളയിലെ പാൽ കാച്ചൽ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇത്തവണയും കലാപൂരത്തിന് രുചി ഒരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ്പുത്തരിക്കണ്ടം മൈതാനത്തിലാണ് ഭക്ഷണ പന്തൽ .ഒരേസമയം 20 വരികളിലായി അയ്യായിരം
പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം.പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല.ഇത്തവണയും വെത്യസ്ത്ത രുചികൾ കലാപ്രതിഭകൾക്കായി തയ്യാറാക്കും.ഇന്ന് രാത്രി മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. രാവിലെയും , ഉച്ചക്കും, രാത്രിയിലും ഇവിടെ ഭക്ഷണം ഉണ്ടാകും.40,000 ചതുരശ്രയടിയിലാണ് ഭക്ഷണ പന്തൽ ഒരുക്കിയിട്ടുള്ളത്. പന്തലിൽ തിരക്കുണ്ടെങ്കിൽ കലാപരിപാടികൾ ആസ്വദിക്കാനായി സമീപം മറ്റൊരു പന്തൽ ഒരുക്കിയിട്ടുണ്ട്.

News Desk

Recent Posts

മുഖ്യമന്ത്രിയുടെ അപ്പൻ, അപ്പുപ്പൻ വന്നാൽ എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. പി.വി അൻവർ,എന്നാൽ അൻവർ ജയിലിൽ, ഇന്ന് ജാമ്യാപേക്ഷ നൽകും.

നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…

19 minutes ago

സി ഐ ടിയുവിൽ നിന്നും ഐ എൻ റ്റി യു സി യിൽ നിന്നും തൊഴിലാളികൾ ബി എം സി ലേക്ക്.

അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…

57 minutes ago

അഞ്ചാലുംമൂട്ടിൽ ട്യൂഷന് പോയ വിദ്യാർത്ഥിയെ കാണാതായി.

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…

9 hours ago

മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…

10 hours ago

63-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയാകും

സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും.…

10 hours ago

ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം.

ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു .  പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ,…

17 hours ago