മാവേലിക്കര.മൊബൈല്‍ ഫോണുകളിലെ സിം കാര്‍ഡ് ദീർഘകാലം സജീവമാക്കി നിലനിര്‍ത്തുന്നതിന് ഇനി മുതല്‍ മാസം തോറുമുള്ള റീച്ചാര്‍ജ് ആവശ്യമില്ല.പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ നിഷ്‌ക്രിയമാക്കുന്നതിനെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗനിർദേശങ്ങള്‍ വ്യക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).വളരെക്കാലം സിം ഉപയോഗിക്കാതെയിരുന്നാലും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉണ്ടെങ്കില്‍ സിം കാര്‍ഡ് നിര്‍ജീവമാകാതെ ഇരിക്കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് പുതിയ സംവിധാനം.ട്രായിയുടെ പുതിയ മാര്‍ഗനിര്‍ദേശം വന്നതോടെ ലക്ഷക്കണക്കിന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ നീക്കം ആശ്വാസം നല്‍കും.അക്കൗണ്ടുകളില്‍ 20 രൂപ മാത്രം മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സിം കാര്‍ഡുകള്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു.നേരത്തെ സിം കാര്‍ഡുകള്‍ സജീവമായി നിലനിര്‍ത്തുന്നതിന് ഉപയോക്താക്കള്‍ എല്ലാ മാസവും കുറഞ്ഞത് 199 രൂപ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യണമായിരുന്നു.ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ.തുടർച്ചയായി 90 ദിവസത്തേക്ക് നിങ്ങളുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ (കോളുകള്‍, ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ഡാറ്റ ഉപഭോഗം എന്നിവ നടത്തിയില്ലെങ്കില്‍) അത് നിര്‍ജീവമാക്കപ്പെടും.90 ഉപയോഗിക്കാതെ ഇരുന്നതിന് ശേഷം നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ബാലൻസ് ഉണ്ടെങ്കില്‍ അത് സ്വയമേവ കിഴിക്കുകയും നിങ്ങളുടെ സിം 30 ദിവസത്തേക്ക് കൂടി സജീവമായി തുടരുകയും ചെയ്യും.സിം കാര്‍ഡിലെ ബാലന്‍സ് 20 രൂപയില്‍ താഴെയായാല്‍ നിങ്ങളുടെ സിം കാര്‍ഡ് നിര്‍ജീവമാക്കപ്പെടും.നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയുടെ ബാലന്‍സ് ഇല്ലെങ്കില്‍ സിം നിര്‍ജീവമാക്കപ്പെടും. 15 ദിവസത്തിനുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്താല്‍ സിം വീണ്ടും സജീവമാക്കാവുന്നതാണ്.പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ഈ പദ്ധതി ബാധകമെന്നത് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്.ട്രായിയുടെ ഈ പുതിയ നിര്‍ദേശം വലിയൊരു വിഭാഗം മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കിടെ മാത്രം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും കോളുകള്‍ക്കുമാത്രമായി ഫോണ്‍ ആശ്രയിക്കുന്നവര്‍ക്കും ഇത് വളരെയധികം ഉപകാരപ്പെടും.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ്…