കൊല്ലം: തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി ദേശീയ സെക്രട്ടറി സുരേഷ് ബാബു .ഒരു സ്വകാര്യ ചാനലിനോട്പറഞ്ഞു. സുപ്രിം കോടതിയും , ഹൈകോടതിയും അന്വേഷണ സംഘവുമാണ് ചന്ദ്രശേഖരൻ അഴിമതിക്കാരനാണെന് പറഞ്ഞത്.ഐ എൻ ടി യു സി ദേശീയ നേതൃത്വത്തിന് മുന്നിലും ആർ ചന്ദ്രശേഖരൻ അഴിമതിക്കാരനാണെന്ന് താൻ പരാതി നൽകിയിട്ടില്ല. ആർ ചന്ദ്രശേഖരൻ ഐ എൻ ടി യു സി യെ പിണറായി യുടെ കാൽ ചുവട്ടിൽ കൊണ്ടുവച്ചുവെന്ന് INTUC ദേശീയ സെക്രട്ടറി കെ സുരേഷ് ബാബു ആരോപിച്ചു
ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ. ഐ എൻ ടി യു സി യിൽ ഭിന്നിപ്പുണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ല. ആർ ചന്ദ്രശേഖരൻ നേർ വഴിയിലൂടെ പ്രസിഡന്റ് ആയ ആളല്ല.ഉപചാപതിലൂടെയാണ് ചന്ദ്രശേഖരൻ പ്രസിഡന്റ് ആയത്.INTUC യിലെ എല്ലാ ട്രേഡ് യുണിയനുകളിലും ചന്ദ്രശേഖരൻ പിടിമുറുക്കി. ആർ ചന്ദ്രശേഖരൻ തൊഴിലാളിയ്ക്ക് എതിരാണ് .പിണറായിയുമായിമുള്ള ആർ ചന്ദ്രശേഖരൻ്റെ ബന്ധത്തെ കെ സി വേണുഗോപാൽ താക്കീത് ചെയ്തുവെന്ന് കെ സുരേഷ് ബാബു. ആശ വർക്കർമാരുടെ സമരകേന്ദ്രം സെൽഫി പോയിൻ്റ് അല്ല.
പിണറായിയെ വണങ്ങിയാണ് ആർ ചന്ദ്രശേഖരൻ ഐ എൻ ടി യു സി പ്രവർത്തനത്തിന് ഇറങ്ങുന്നത്. കേരളത്തിലെ ഐ എൻ ടി യു സിയിലെ പ്രശ്നങ്ങൾ ദേശീയ നേതൃത്വം പരിശോധിച്ചു. മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷപിണറായിയ്ക്ക് വേണ്ടി ഐ എൻ ടി യു സിയെ ഒറ്റുകൊടുത്തു. ആർ ചന്ദ്രശേഖരൻ്റെ പ്രവർത്തനം അസംബ്ലി സീറ്റ് ലക്ഷ്യം വെച്ചുള്ളതാണ്. ചന്ദ്രശേഖരൻ്റെ സുഹൃത്തായ എളമരം കരീമിന് വേണ്ടി പിണറായിയ്ക്ക് ഒപ്പം ആശ വർക്കർക്കന്മാരുടെ സമരത്തിൽ ഐ എൻ ടി യു സി നിന്നുവെന്നും സുരേഷ് ബാബു ആരോപിച്ചു.
പ്രണയവും സമ്പത്തും ജീവിതവും. അവസാനം വേണ്ടന്ന തീരുമാനം മേഘയെ ഞെട്ടിച്ചു. തൻ്റെ ജീവിതവും സമ്പത്തും എല്ലാം ജീവിതത്തിൻ്റെ എല്ലാമായി വരാൻ…
തളിപ്പറമ്പ:സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മോറാഴ പാളിയത്ത് വളപ്പിലെ കരോത്ത് വളപ്പിൽ ഭാർഗവനെ (74) തട്ടിപ്പിനിരയാക്കിയ കേസിൽ ഒരു…
ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത്…
പ്രശസ്ത സിനിമാ നടൻ മോഹൻലാലിനെതിരെ സൈബറിടങ്ങളിൽ ആക്രമണം. ലെഫ്റ്റനന്റ് പദവി തിരിച്ചെടുക്കണം എന്നു വരെ പോകുന്നു. ഒരു സിനിമ വരുത്തി…
ഒരു സിനിമ ഉയർത്തുന്ന വെല്ലുവിളി ഒരു ജനതയിൽ തന്നെ ആശയ വിനിമയം ചെയ്യാവുന്നവരുടെ ഇടയിൽ വ്യത്യസ്ഥ റോളുകൾ പ്രകടമാവുകയാണ്. സിനിമ…
മന്ത്രിസഭ വാര്‍ഷികംജില്ലയില്‍ സിംഗപ്പൂര്‍ മാതൃകയില്‍ ഓഷനേറിയം - മന്ത്രി കെ. എന്‍ ബാലഗോപാല്‍ കൊല്ലം:സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന…