Categories: festivalKollam

“സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”

ചവറ: പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം, നടത്തം, തുടങ്ങിയ അംഗവടിവോടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സത്രീജനങ്ങളിൽ അസൂയ ഉണ്ടായി.അഞ്ചു തിരിയിട്ട വിളക്കിന് മുന്നിൽ കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ വാലിട്ട് കണ്ണെഴുതി,  പൊട്ടു തൊട്ട്, മുല്ലപ്പൂ ചൂടി, ആടയാഭരണവിഭൂഷിതരായി ആണു പെണ്ണാവുന്ന ഉൽസവരാത്രി.കണ്ണിനു മിഴിവേകുന്ന വർണങ്ങളും അലങ്കാരങ്ങളും ചാർത്തി നെയ്ത്തിരി വിളക്കിന്റെ വെളിച്ചത്തിൽ അവരൊരുങ്ങി വരുമ്പോൾ സ്ത്രീകൾ പോലും വിസ്മയിക്കും.വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപ്പെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പുരുഷാംഗനമാരാണ് ചമയവിളക്കിന് കൊറ്റംകുളങ്ങരയിൽ എത്തുന്നത്.

 

നാളെ പുലര്‍ച്ചെ മൂന്നിന് നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.

News Desk

Recent Posts

സാമൂഹ്യ പ്രതിബദ്ധയുള്ള ഒരു തലമുറ ഉണ്ടായാൽ മാത്രമേ സുരക്ഷിതമായ സമൂഹത്തെ നിർമ്മിക്കാൻ കഴിയൂ- പി.വിജയൻ ഐ.പി.എസ്

തിരുവനന്തപുരം:കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് മോഹൻദാസ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച സുരക്ഷിത…

4 hours ago

ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ – രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ്…

4 hours ago

നരി വേട്ടക്കു പുതിയ മുഖം

കൊച്ചി: ടൊവിനോതോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങളെ അണിനിരത്തി പുതിയ…

4 hours ago

മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു. (48)

ചെന്നൈ:നടനും സംവിധായകനുമായ മനോജ് ഭാരതിരാജ ഇന്ന് വൈകുന്നേരം അന്തരിച്ചു.  വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. നേരത്തെ ബൈപ്പാസ് സർജറി ചെയ്തിരുന്നു.സംവിധായകൻ…

4 hours ago

ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .

തളിപ്പറമ്പ:ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ജനവാസ മേഖലയായ ചിസ്തി നഗർ, ഫാറൂഖ് നഗർ ഭാഗങ്ങളിൽ കാട്ടുപോത്ത് ഇറങ്ങി .ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ്…

5 hours ago

എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025 – എൻട്രികൾ ക്ഷണിക്കുന്നു

എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025 – എൻട്രികൾ ക്ഷണിക്കുന്നു   എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ…

12 hours ago