കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടികള്‍ക്ക് അന്തിമരൂപം നല്‍കിയത്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ സര്‍വേ നടത്തിയാകും മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുക. ഇതിന് മുന്നോടിയായി പൊതുജനങ്ങളുടെ സഹകരണത്തോടെ മാസ് കാമ്പയിന്‍ ആരംഭിക്കും. ഡിവിഷന്‍ തലങ്ങളില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ ഹരിത കര്‍മസേനയുടെ സേവനം ഉപയോഗപ്പെടുത്തും. വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, കോര്‍പറേഷനിലെ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പണ്ടൊരിക്കൽ…
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത്…
*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ…
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ…
കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍ എംപി കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു…