Categories: Kerala NewsKollam

അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതി – മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം:ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തോളം പഠിതാക്കളെ ലക്ഷ്യമിട്ട് വികസിപ്പിക്കുകയാണ് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്സിറ്റി. ആസ്ഥാന മന്ദിര നിര്‍മാണത്തിന് സ്ഥലം സ്വന്തമാക്കി. പടിഞ്ഞാറേ കല്ലടയില്‍ സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു. കോടതി സമുച്ചയം, വല നിര്‍മാണ ഫാക്ടറി, ഓഷ്യനേറിയം, ഐ ടി പാര്‍ക്ക്, തുറമുഖ വികസനം തുടങ്ങി കേരളത്തിന്റെ മുന്നേറ്റത്തില്‍ കുതിച്ചുചാട്ടത്തിന് സഹായകമാകുന്ന പദ്ധതികളാണ് ജില്ലയില്‍ സാക്ഷാത്കരിക്കുന്നത്.കേരളത്തിന്റെ ഭാവിസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായകമാകുംവിധമാണ് എന്റെ കേരളം പ്രദര്‍ശനവിപണന മേള ഒരുക്കുക.
പൊതുജനാഭിപ്രായ സ്വരൂപീകരണത്തിലൂടെ ഒട്ടേറെ വികസന പ്രവര്‍ത്തനം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. ഇത് ക്രിയാത്മകമായി താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഗ്രാമാന്തരങ്ങളിലുള്ളവര്‍ക്ക് അനുഭവവേദ്യമാകും വിധം പരിപാടികള്‍ നടത്തണം.
ജില്ലയില്‍ സമസ്ത മേഖലകളിലും നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ മേളയില്‍ പ്രതിഫലിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായ ധനവിനിയോഗമാണ് നടത്തിയത്. ഇതുവഴി സാധ്യമായ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷമെത്തിക്കാനാകണം.
നിയോജക മണ്ഡലം അടിസ്ഥാനത്തിലും, ഗ്രാമ- ബ്ലോക്ക് – വാര്‍ഡ് തലത്തിലും പ്രചാരണം ശക്തിപ്പെടുത്തണം. ഏപ്രില്‍ 30 നകം നിയോജകമണ്ഡല തലത്തിലും മെയ് അഞ്ചിനകം പഞ്ചായത്ത് തലത്തിലും മെയ് 10നകം വാര്‍ഡ് തലത്തിലും യോഗങ്ങള്‍ നടത്താനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ താഴെത്തട്ട് വരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മേളയിലൂടെ സാക്ഷ്യപ്പെടുത്തുകയെന്ന് അധ്യക്ഷയായ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സാധാരണക്കാര്‍ സര്‍ക്കാരിനെ അടുത്തറിയാന്‍ ഇക്കുറി വ്യത്യസ്ത അവതരണത്തിലൂടെ അവസരമൊരുക്കും. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി സമ്മാനിച്ച നേട്ടങ്ങള്‍ വരച്ചിടാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
എം.എല്‍.എമാരായ എം. നൗഷാദ്, ജി.എസ് ജയലാല്‍, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ എസ്.ജയന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, റൂറല്‍ എസ്.പി സാബു മാത്യൂ,എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഡോ. സി ഉണ്ണികൃഷ്ണന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍, വിവിധ കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും അധ്യക്ഷര്‍, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജഗതി രാജ്, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ്, എന്‍ എസ് സഹകരണ ആശുപത്രി സെക്രട്ടറി പി ഷിബു, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷര്‍, നഗരസഭാ അധ്യക്ഷര്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Desk

Recent Posts

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

3 hours ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

12 hours ago

കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസർ വി.ശശിധരൻ നായർ (81) നിര്യാതനായി.

തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.

13 hours ago

ഉദയാ ബാലവേദി ലഹരിക്കെതിരെ അതി ജാഗ്രതാസന്ദേശവും ലഹരിവിരുദ്ധ സെമിനാറും നടത്തി.

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും'   സെമിനാറും നടത്തി. ലൈബ്രറി…

18 hours ago

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം

കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…

19 hours ago