സര്‍വ്വശിക്ഷ കേരളം നടപ്പാക്കുന്ന വര്‍ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ഇടയ്ക്കിടം എല്‍. പി. സ്‌കൂളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് വളര്‍ത്തി പഠനത്തോടൊപ്പം പുതിയ ആശയം, ചിന്തിക്കാനുള്ള കഴിവ് പരിപോഷിപ്പിക്കാനും കുട്ടികള്‍ തമ്മിലുള്ള ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്ത് സാങ്കേതിക ശാസ്ത്രത്തോടൊപ്പം മാനുഷിക ബന്ധങ്ങളുടെ പഠനവും സമൂഹത്തെയും പ്രകൃതിയെയും സ്‌നേഹിക്കാനുള്ള മനോഭാവവും കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എസ് സുവിധ ചടങ്ങില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി. ഉദയകുമാര്‍, വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റ്റി. സന്ധ്യാ ഭാഗി, ആരോഗ്യം – വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ ആര്‍. ഗീതാ കുമാരി, കരീപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. ഷീബ, സമഗ്ര ശിക്ഷാ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജീവ് തോമസ്, പ്രോഗ്രാം ഓഫീസര്‍ അപര്‍ണ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനവും നടന്നു. പാഠ്യപാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാസന്ധ്യയും അരങ്ങേറി.
കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.