കൊല്ലം:മധ്യവയസ്‌ക്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ തോമസ് മകൻ സ്റ്റാലിൻ (37) നെയാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്യ്തത്. പള്ളിത്തോട്ടം സ്‌നേഹതീരം നഗർ സ്വദേശി നിഷാദ്(48) നെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. 13-ാം തീയതി ഉച്ചക്ക് 2 മണിയോടെ മദ്യപിച്ചെത്തിയ സ്റ്റാലിൻ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നിൽക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നും പോയ ശേഷം ഒരു വാളുമായി മടങ്ങി വന്ന് നിഷാദിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. തുടർന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സ്വാതി, രാജീവൻ, എ.എസ്.ഐ മാരായ റജീന, സരിത, എസ്.സി.പി.ഒ മാരായ സാജൻ ജോസ്, മനോജ്, ശ്രീജിത്ത്, സി.പി.ഒ മാരായ വൈശാഖ്, സുജീഷ്, സാജൻ ജേക്കബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
കല്ലമ്പലം; ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ വീട്ടിൽ നിന്നും ബാങ്കിൽ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ അംബികകുമാരി വീട്ടിൽ മടങ്ങി…
അതീവ സുരക്ഷ ഉറപ്പാക്കിയും പൂരം ആസ്വദകാരുടെ താല്പര്യം സംരക്ഷിച്ചും ഉത്സവങ്ങൾ നടത്തണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി…
വഖഫ് നിയമത്തിലൂടെ മുനമ്പം പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന ബി ജെ പി യുടെ അവകാശവാദം സോപ്പ് കുമിളപോലെ പൊട്ടിപോയിരിക്കുന്നു. ബി…
കായംകുളം..ഈ വർഷത്തെ കെ.പി.എ.സി സുലോചന സ്മാരക അവാർഡ് പ്രഭാഷകൻ, അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിൽ കലാ - സാംസ്കാരിക രംഗത്ത്…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍…
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലിലൂടെ മുനമ്പം ജനതയോടുള്ള ബിജെപിയുടെ വഞ്ചന പുറത്തുവന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.വഖഫ് ബില്ലിലൂടെ…