Categories: KollamTrafficTravel

“കൊല്ലം നഗരത്തില്‍ ഗതാഗത ക്രമീകരണം”

കൊല്ലം ആശ്രാമത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മാര്‍ച്ച് 9-ാം തീയതി രാവിലെ 11 മണി മുതല് കൊല്ലം ഠൗണിലും ദേശീയപാതയിലും വാഹനഗതാഗതം മന്ദഗതിയിലാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളുടെ സുഖമമായ യാത്രയ്ക്കായി അന്നേ ദിവസം കൊല്ലം സിറ്റി പരിധിയില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍
· ദേശീയപാത വഴി തിരുവനന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയിനറുകള്‍ മുതലായ ഹെവി വാഹനങ്ങളൂം മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം കൊട്ടിയത്തു നിന്നും തിരിഞ്ഞ് കണ്ണനല്ലൂര്‍- കുണ്ടറ- ഭരണിക്കാവ് വഴി കെ.എം.എം.എല്‍ ജംഗ്ഷനില്‍ എത്തി യാത്ര തുടരാവുന്നതാണ്.ആലപ്പുഴ ഭാഗത്തേക്കു പോകുന്ന മറ്റു വാഹനങ്ങള്‍ മേവറത്ത് നിന്നും തിരിഞ്ഞ് അയത്തില്‍- കല്ലുംതാഴം- കടവൂര്‍ – ആല്‍ത്തറമൂട് വഴി ചവറയില്‍ എത്തി യാത്ര തുടരാവുന്നതാണ്.
· ആലപ്പുഴ ഭാഗത്തേക്കു പോകുന്ന കൊല്ലം നഗരത്തില്‍ കൂടി പോകേണ്ടുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും മേവറത്ത് നിന്ന് തിരിഞ്ഞ് പള്ളിമുക്ക്- റെയില്‍വേ ഓവര്‍ ബ്രിഡ്ജ് – കൊച്ചുപിലാംമൂട് – ബീച്ച് റോഡ്- വാടി – അമ്മച്ചിവീട് – വെള്ളയിട്ടമ്പലം ജംഗ്ഷന്‍ വഴി കാവനാട് എത്തി യാത്ര തുടരാവുന്നതാണ്.

ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍
· ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയിനറുകള്‍ മുതലായ ഹെവി വാഹനങ്ങളൂം മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെ.എം.എം.എല്‍ ജംഗ്ഷനില്‍ തിരിഞ്ഞ് ഭരണിക്കാവ്- കുണ്ടറ- കണ്ണനല്ലൂര്‍ വഴി കൊട്ടിയത്ത് എത്തി യാത്ര തുടരാവുന്നതാണ്.
· തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങള്‍ ചവറ – ആല്‍ത്തറമൂട് – കടവൂര്‍ – കല്ലൂംതാഴം – അയത്തില്‍ വഴി മേവറത്ത് എത്തി യാത്ര തുടരാവുന്നതാണ്.
· തിരുവനന്തപുരം ഭാഗത്തേക്ക് കൊല്ലം നഗരത്തിലൂടെ കൂടി പോകേണ്ടുന്ന ബസ്സുകളും മറ്റ് ചെറിയ വാഹനങ്ങളും ആല്‍ത്തറമൂട് ല്‍ നിന്ന് തിരിഞ്ഞ് കാവനാട്- വെള്ളയിട്ടമ്പലം- അമ്മച്ചിവീട് ജംഗ്ഷന്‍ വഴി വാടിയില്‍ എത്തി അവിടെ നിന്നും ബീച്ച് റോഡ്- കൊച്ചുപിലാംമൂട് – റെയില്‍വേ ഓവര്‍ ബ്രിഡ്ജ് – പള്ളിമുക്ക് വഴി മേവറത്ത് എത്തിയും യാത്ര തുടരാവുന്നതാണ്.പൊതുജനങ്ങള്‍ക്ക് ഗതാഗത കുരുക്ക് ഒഴിവാക്കി സുഖമമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ഗതാഗത ക്രമീകരണങ്ങളോട് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

News Desk

Recent Posts

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

20 hours ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

21 hours ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

1 day ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

2 days ago

കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസർ വി.ശശിധരൻ നായർ (81) നിര്യാതനായി.

തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.

2 days ago