കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന മാർച്ച് എഐടിയുസി സംസ്ഥാന പ്രസിഡൻറ് ടിജെ ആഞ്ചലോസ് എക്സ് എം. പി ഉദ്ഘാടനം ചെയ്യും. ആഴക്കടൽ മണൽ ഖനനം മൂലം പരിസ്ഥിതി, സമുദ്ര പരിസരം, മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നിവയ്ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ മുൻനിർത്തിയാണ് സിപിഐ പ്രതിഷേധം.
പരിസ്ഥിതി സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും സമുദ്രത്തോട് ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കപ്പെടണമെന്നും സിപിഐ ശക്തമായി സമരത്തിലൂടെ ആവശ്യപ്പെടും.
കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുകയും അതു രാജ്യസുരക്ഷയെ പോലും കാര്യമായി ബാധിച്ചേക്കും. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം കേന്ദ്രസർക്കാരിൻറെ സർവ്വതും സ്വകാര്യ മുതലാളിമാരുടെ കയ്യിലെത്തിക്കുന്ന കോർപ്പറേറ്റ് പ്രീണന നയത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വലിയ ദുരന്തത്തിന് വഴിവെക്കുന്ന ഈ അനുമതിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും ഇതിനെതിരെ ബഹുജന പ്രക്ഷോഭങ്ങൾക്ക് ജില്ലയിൽ സിപിഐ നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറി പി. എസ് സുപാൽ എംഎൽഎ പറഞ്ഞു.
തളിപ്പറമ്പ:തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ശാദുലി പള്ളിക്ക് സമീപത്തെ മുതകുട വെളിച്ചെണ്ണ മില്ല് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ച് കോടികളുടെ നഷ്ടം…
തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ശർമിള മേരി ജോസഫ് വനിത-ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകുംമുൻപ് തദ്ദേശ വകുപ്പ്…
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി…
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്.സിബിഐ…
തിരുവനന്തപുരം: അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ, മുസ്‌കാന്‍ എന്നീ…
തിരുവനന്തപുരം:വയനാട് ദുരിത ബാധിതര്‍ക്ക് 3 വീടുകള്‍ വച്ച് നല്‍കുന്നതിനുള്ള തുക ജോയിന്റ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരിതബാധിതരെ സഹായിക്കാനായി…