
മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന
തിരുവനന്തപുരം:മുടി മുറിച്ച് പ്രതിഷേധവുമായി ആശ വർക്കറന്മാർ. സമരoതന്നെയെന്നും ആശമാരുടെ സംഘടന.സമരത്തിന്റെ അമ്പതാം ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്തും നീണ്ടു വളര്‍ന്ന മുടി പാതിയിലധികം വെട്ടി മാറ്റിയും അറ്റം മുറിച്ചും ആശമാർ പ്രതിഷേധിച്ചു. പലരും വികാരാധീനരായി. മുറിച്ച മുടി കയ്യിൽ പിടിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തി.രണ്ടു വട്ടം ചര്‍ച്ച നടത്തിയിട്ടും നിരാഹാര സമരം തുടര്‍ന്നിട്ടും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്നാണ് സമരക്കാരുടെ ആരോപണം. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യത്തിനും പെൻഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.സമര രീതിയും ശൈലിയും മാറ്റുകയാണ് ആശമാരുടെ സംഘടന.വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് അവരുടെ നീക്കം. സർക്കാരിനെ സംബന്ധിച്ച് സമരാനുകൂലികൾ സമരം അവസാനിപ്പിച്ച് തിരിച്ചു പോകും എന്ന് കണക്കുകൂട്ടൽ.സർക്കാരിനെ സംബന്ധിച്ച് കേന്ദ്ര സ്കീം ആയതിനാൽ സംസ്ഥാന സർക്കാരിന് പെട്ടെന്ന് ഒരു സാമ്പത്തിക ബാധ്യത ഏറ്റെടുക്കുക പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് സർക്കാർ ആവശ്യം. എന്നാൽ പ്രമുഖ ട്രയിഡ് യൂണിയൻ ഈ വിഷയത്തിൽ എടുത്ത നിലപാട് മറ്റ് പല സംഘടനകളും സ്വീകരിച്ചെങ്കിലും കോൺഗ്രസും ബിജെപിയും എസ് യു സിക്ക് ഒപ്പമാണ്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.