എനിക്ക് പരീക്ഷ എഴുതാൻ കഴിയുന്നില്ല. എനിക്ക് താൽപ്പര്യമില്ല. അതിൻ്റെ ഒന്നും ആവശ്യമില്ല. കൊല്ലത്ത് ഒരു ഉയർ ഉദ്യോഗസ്ഥൻ്റെ മകളുടെ വാക്കുകളാണ് ഇത്.

എനിക്ക് പരീക്ഷ എഴുതാൻ കഴിയുന്നില്ല. എനിക്ക് താൽപ്പര്യമില്ല. അതിൻ്റെ ഒന്നും ആവശ്യമില്ല. കൊല്ലത്ത് ഒരു ഉയർ ഉദ്യോഗസ്ഥൻ്റെ മകളുടെ വാക്കുകളാണ് ഇത്. അച്ഛനും അമ്മയും സൈക്കോളജിസ്റ്റിനെ മകളെയും കൂട്ടി നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ് ഒരു മാറ്റത്തിനു വേണ്ടി. അവളുടെ ഇഷ്ട വിനോദം യൂടുബ് കാണുക, ഇഷ്ടഭക്ഷണം കുഴിമന്തി. ആരോടും വഴക്കില്ല, മുറിയിൽ മാത്രം എപ്പോഴും ഇരിക്കും. യാത്രയില്ല, മറ്റൊന്നും അവൾക്ക് ആവശ്യമില്ല. പരീക്ഷ എഴുതുന്ന പണി അവസാനിപ്പിക്കാനാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത് എന്നാണ് പേര് പുറത്തു പറയാൻ ആഗ്രഹിക്കാത്ത ഈ സൈക്കോളജിസ്റ്റിൻ്റെ അഭിപ്രായം. ഇത് മാറ്റി എടുക്കുക പ്രയാസകരമാണ്. കുട്ടികളിൽ 95 ശതമാനം പേരും മൊബൈലിൽ ജീവിക്കുന്നവരാണ്. അത് കണ്ട് ഓരോ കാര്യങ്ങളും പ്രാവർത്തികമാക്കാനാണ് അവരുടെ ശ്രമം. എൻ്റെ മുന്നിൽ വരുന്നത് കൂടുതലും 12 നും 16 നും ഇടയിലുള്ള ആൺകുട്ടികളും, പെൺകുട്ടികളുമാണ്. മാതാപിതാക്കൾ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടികളെ ജീവിത വിജയത്തിലെത്തിക്കാൻ പെടാപാടുപെടുന്നു. കുട്ടികളിൽപലരും എടുത്തു ചാട്ടക്കാരാണ് ഇന്ന് കാണുന്ന സിനിമകളിലെ കഥാപാത്രങ്ങളായി ജീവിക്കാനാണ് അവരുടെ ആഗ്രഹം മറ്റൊരു സൈക്കോളജിസ്റ്റ് പറഞ്ഞതാണ്. കുട്ടിക്കാലത്ത് തന്നെ സെക്സിനെ ഇഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ്. പ്രായം, നമ്മുടെ കാഴ്ചപ്പാടുകൾ ഒക്കെ മാറി കഴിഞ്ഞു അതിനൊക്കെ നാം നിശ്ചയിച്ച സമയക്രമങ്ങൾ ഒന്നും ഇന്നത്തെ തലമുറയ്ക്ക് വിശ്വാസമില്ല. ഇവിടെ വർഷങ്ങളോളം ജീവിക്കുന്നതെന്തിന്. ഉള്ള സമയം നന്നായി അടിച്ചു പൊളിച്ച് ജീവിക്കണം അങ്ങനെ ചിന്തിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടെന്ന് മറ്റൊരു സൈക്കോളജിസ്റ്റിൻ്റെ അഭിപ്രായം. സത്യം പറഞ്ഞാൽ ഇന്നത്തെ മാതാപിതാക്കൾ വളരെ പ്രതിസന്ധി അനുഭവിക്കുന്നു എന്നാണ് എല്ലാ സൈക്കോളജിസ്റ്റുകളുടെയും അഭിപ്രായം. വർഷങ്ങൾക്ക് മുൻപ് ഇത്തരം കുട്ടികളുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയെങ്കിൽ ഇപ്പോൾ അത് നാൽപ്പതു ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്.എന്താണ് ഇതിന് പരിഹാരം സമൂഹം ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ കാര്യത്തിൽ ഗൗര തരമായ ഇടപെടൽ നടത്തണം എന്നാണ് സൈക്കോളജിസ്റ്റുകളുടെ അഭിപ്രായം.സ്വന്തം കുടുംബത്തിലേക്ക് ഒരു പ്രശ്നം വരുമ്പോൾ മാത്രമാണ് നമ്മുടെ ഇടപെടൽ പ്രശ്നങ്ങൾ എത്തുന്നതും പെട്ടെന്നാണ് എന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്നാൽ സൈക്കോളജിസ്റ്റുകൾ പറയുന്നത് ഇത് വർഷങ്ങളോളം കഴിഞ്ഞ് മതാപിതാക്കൾ കണ്ടുപിടിക്കപ്പെടുന്നത്. അപ്പോൾ മാത്രമാണ് ആരംഭം എന്നവർ ചിന്തിക്കുന്നത്. അതല്ല കാര്യം എന്ന് ഞങ്ങൾക്ക് അറിയാം. കുട്ടികളെ ഓരോ ദിവസവും നാം ശ്രദ്ധിക്കാൻ തയ്യാറാകണം. കടുംപിടുത്തമല്ല വിഷയം. അവരുടെ ഓരോ ചലനങ്ങളും അവരറിയാതെ നാം ശ്രദ്ധിക്കണം. അങ്ങനെ ശ്രദ്ധിച്ചാൽ കുറെ മാറ്റിയെടുക്കാൻ സാധിക്കും.

തങ്ങൾക്കു നേരേ ഏതു നിമിഷവും നീണ്ടു വരാവുന്ന കത്തിമുനയുടെ ഭീതിയിലാണ് ഓരോ വീട്ടകങ്ങളിലെയും അമ്മമാർ…
പതഞ്ഞൊഴുകുന്ന രാസലഹരിയുടെ ഉന്മത്തതയിൽ അന്തക വിത്തുകൾ ഉറഞ്ഞു തുള്ളുകയാണ് …
അമ്മയും പെങ്ങളും അച്ഛനും അനുജനും ഒന്നും അവരുടെ മനസ്സിലില്ല.. പകയാണ്.. എല്ലാവരോടും.. എല്ലാത്തിനോടും പക മാത്രം… ഇപ്പോഴിതാ.. എപ്പോഴും കൂടെ കൂട്ടുന്ന 13 കാരൻ അനുജനെ മുതൽ 90 കഴിഞ്ഞ അമ്മുമ്മയെ വരെയുള്ള 5 പേരെ ചുറ്റിക കൊണ്ട് അതി ക്രൂരമായി കൊന്നു തള്ളിയിരിക്കുന്നു…
രണ്ട് മണിക്കൂറിനുള്ളിൽ മൂന്നിടങ്ങളിൽ വച്ചു 5 പേരെ…
ഒന്ന് നിലവിളിക്കാൻ പോലും അനുവദിക്കാതെ…
സമാനതകളില്ലാത്ത വിധം തീർത്തിരിക്കുന്നു…
പാലൂട്ടി വളർത്തിയ സ്വന്തം ഉമ്മയെ ഷാൾ കഴുത്തിൽ കുരുക്കി തല ഭിത്തിയിലിടിച്ച് തറയിലെറിഞ്ഞപ്പോൾ പോലും അവന്റെ കൈ വിറച്ചില്ല…
എല്ലാം കഴിഞ്ഞു കുളിച്ചു സുന്ദരനായി സുഗന്ധം പൂശി പോലീസ് സ്റ്റേഷനിൽ വന്നു ഞാൻ 6 പേരെ തട്ടി സാറേ എന്ന് ചിരിച്ചു പറഞ്ഞപ്പോൾ തമാശ ആയെ പോലീസുകാർ പോലും ആദ്യം കരുതിയിട്ടുണ്ടാകൂ…
അത്രമേൽ അവൻ നിസംഗനായിരുന്നു..
ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത 23 കാരൻ കാട്ടിയ ക്രൂരതക്കു മുന്നിൽ പകച്ചു നിൽക്കുകയാണ് കേരളം

എന്തു കൊണ്ടിങ്ങനെ…
ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്നസ്വന്തം മക്കളെ പേടിച്ചു മൗനത്തിലാണ്ടു പോയ അച്ഛനമ്മമാർ…
ഒന്ന് ശാസിക്കാൻ പോലും ധൈര്യമില്ല…
വെടിപ്പുരകളാണ് ഓരോ വീട്ടകങ്ങളും…
ആർക്കും ആരെയും കേൾക്കാൻ നേരമില്ല…
ആരും ആരുടെയും മുഖത്ത് നോക്കുന്നില്ല…
മൊബൈൽ സ്ക്രീനിന്റെ 6 ഇഞ്ച് വലിപ്പത്തിനുള്ളിൽ എല്ലാരും ചുരുങ്ങിയിരിക്കുന്നു…
കാണുന്നതെല്ലാം മൊബൈൽ ക്യാമറയിലൂടെ…
കേൾക്കുന്നതെല്ലാം ഇയർ ബഡ്‌സിലൂടെ…
വികാരങ്ങളെല്ലാം ഇമോജിയിലൂടെ…
കുഞ്ഞു മനസ്സുകളിൽ വെറുപ്പും പകയും മാത്രം പകർന്നു കൊടുക്കുന്ന ഓൺലൈൻ ഗയിമുകൾ…
വെടിവപ്പും കത്തികുത്തും ചോരയും മാത്രം…
ചതിക്കുഴികൾ പതിയിരിക്കുന്ന ഡാർക്ക്‌ നെറ്റുകൾ …
സ്കൂൾ മുറ്റത്തു വരെ എത്തിയ മാരക ലഹരികൾ…
പാറക്കെട്ടുകളിലും കടൽക്കരയിലുമൊക്കെ അരുതാത്തതൊക്കെ ആസ്വദിക്കുന്ന കുട്ടികൾ …
കണ്ടാലും കാണാത്ത പോലെ പോകാനേ കഴിയൂ…
വെട്ടും കുത്തും കൊലപാതകവുമായി നടക്കുന്നവർക്ക് രാഷ്ട്രീയ അടിമകൾ ചാർത്തി നൽകുന്ന വീര പരിവേഷങ്ങൾ…
നിയമസംവിധാനങ്ങളെയൊക്കെ പരിഹസിക്കുന്നവർക്ക് കിട്ടുന്ന സ്വീകാര്യത…
നേർവഴി കാട്ടേണ്ടവരൊക്കെ രക്ഷാപ്രവർത്തന പട്ടം ചാർത്തി പ്രോത്സാഹിപ്പിക്കുന്നു…
അധ്യാപകന് റീത്തു വച്ചും ദേഹത്ത് കരി മഷി ഒഴിച്ചും മാതൃക കാട്ടുന്നവർ…
ഗുരുശിഷ്യ ബന്ധമൊക്കെ വലിയ ഒരു തെറി ആയി മാറിയിരിക്കുന്നു…
വയലൻസിന്റെ അങ്ങേയറ്റം കാണിച്ച് ത്രസിപ്പിക്കുന്ന സിനിമകൾ…ഏതായാലും കുടുംബത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള കൂട്ടക്കൊലപാതകങ്ങൾ (familicide) വർദ്ധിച്ചുവരികയാണ്. മനശാസ്ത്ര വിദഗ്ദരും ശാസ്ത്രീയകുറ്റാന്വേഷകരും സുലഭമായതുകൊണ്ട്  വിശകലനങ്ങളും നിഗമനങ്ങളും പഞ്ഞമില്ലാതെ തുടരുന്നുണ്ട്. എന്തായിരുന്നിരിക്കാം ഈ ക്രൂരകൃത്യത്തിനുള്ള അവൻ്റെ  പ്രേരണ (motive)? എന്തായിരുന്നിരിക്കാം അപ്പോൾ അവൻ്റെ മാനസികാവസ്ഥ? ഒരേ മനോനിലയിൽ എത്ര നേരം തുടർന്നു? തുടങ്ങി അനേക കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതായിട്ടുണ്ട്. മനുഷ്യമനസ്സ്, സാധാരണയായി കുടുംബവും സമൂഹവും സാഹചര്യങ്ങളും പഠിപ്പിച്ച ചട്ടങ്ങളിൽ മെരുങ്ങി അച്ചടക്കത്തിന്റെയും സാന്മാർഗികതയുടെയും കൂച്ചവിലങ്ങുകളാലും  നിയന്ത്രിക്കപ്പെട്ട് സഞ്ചരിക്കുമ്പോൾ ചിലപ്പോഴെങ്കിലും അപ്രതീക്ഷിത മദംപൊട്ടലിൽ സകലതും തകർത്തെറിയാറുണ്ട്. മനോനില എന്നത് പലപ്പോഴും ബോധത്തിന്റെയും അബോധത്തിന്റെയും ഇടയ്ക്കുള്ള നൂൽപാല സഞ്ചാരമാണ്. പൊട്ടാൻ വളരെ എളുപ്പം. പൊട്ടിയാൽ അഗാധ ഗർത്തത്തിലേക്കുള്ള പതനം. അവിടെ സ്വയം നഷ്ടപ്പെടുന്നു. അഫാൻ എന്ന 23 കാരനെ ഇത്തരം ഒരു കൂട്ടക്കൊലയിലേക്ക് നയിച്ചതിൽ സങ്കീർണമായ നിരവധി കാരണങ്ങൾ കണ്ടേക്കാം. അത് മനശാസ്ത്രപരം, ജൈവശാസ്ത്രപരം, സാമൂഹികം, സാംസ്കാരികം കുടുംബപരം അങ്ങനെ ഏതുമാകാം. Psychological disorders, mental health issues – psychosis അഥവാ ചിത്ത വിഭ്രാന്തി, ചിത്തഭ്രമം, ഞരമ്പ് രോഗം, വിഷാദരോഗം, ആത്മഹത്യാചിന്ത, വ്യക്തിത്വവൈകല്യം (personality disorder- narsisistic, border line and antisocial) empathy അഥവാ സഹാനുഭൂതി കുറവായ അവസ്ഥ, അമിതാവേശത്തിലുള്ള എടുത്തുചാട്ടം (impulsivity) സംഘർഷഭരിതമായ കുടുംബാന്തരീക്ഷം, ഒറ്റപ്പെടൽ, അന്യവൽക്കരണം, സാമ്പത്തിക പ്രശ്നങ്ങൾ, അസ്തിത്വ പ്രശ്നങ്ങൾ തലച്ചോറിന്റെ frontal lobe ൽ ഉള്ള കേടുപാടുകൾ, നിയന്ത്രിക്കാനാകാത്ത കോപം, ദ്വിമുഖചിന്ത അല്ലെങ്കിൽ ധ്രുവീകരിക്കപ്പെട്ട കറുപ്പും വെളുപ്പും ചിന്ത (black and white thinking) അതായത് ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നതുപോലെ. Schizophrenia അതിൽ തന്നെയുള്ള hallucination, delusions, paranoid – ദീർഘനാളായി കുടുംബത്തിലുള്ള അന്ത:ഛിദ്രങ്ങൾ, അടിച്ചമർത്തലുകൾ, പീഡനങ്ങൾ, ഒരു വിഭക്തമായ അവസ്ഥ അതായത് യാഥാർത്ഥ്യങ്ങളിൽ നിന്നകന്നുള്ള അതിഭ്രമാത്മകമായ , ചിന്തയിലും പ്രവർത്തിയിലും നിയന്ത്രണമില്ലാതെ വരുന്ന അവസ്ഥ (dissociative state) കടുത്തതും ദീർഘനാളായിട്ടുള്ളതുമായ മാനസികസമ്മർദ്ദം (prolonged stress) പ്രതികൂല സാഹചര്യങ്ങളിലുണ്ടാകുന്ന മാനസികാഘാതങ്ങൾ (trauma) മയക്കുമരുന്നിന്റെ ഉപയോഗം, വൈകാരിക അസ്ഥിരത (emotional instability) വൈകാരികമായ സ്വയം നിയന്ത്രണമില്ലായ്മ (lack of emotional regulation) ചെറിയ പ്രകോപനങ്ങൾക്ക്പോലും അങ്ങേയറ്റം അക്രമാസക്തമായി പ്രതികരിക്കുന്ന സ്വഭാവം (IED – intermittent explosive disorder) ഇത്തരം കാരണങ്ങളായിരിക്കാം അസ്ഥിത്വപരമായ നിരാശ കൊണ്ടോ (existential despair)ചില സമയങ്ങളിൽ കൃത്യത്തിന് ശേഷം കുറ്റബോധം (guilt) ഉണ്ടാകുന്നതുകൊണ്ടോ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടാകാം. ഇവിടെ ഈ ചെറുപ്പക്കാരൻ കിലോമീറ്ററോളം സഞ്ചരിച്ച് പോയി കൊലകൾ നടത്തിയതായി കാണുന്നു. അതുകൊണ്ട് പ്രത്യേക സാഹചര്യത്തിൽ വികാര0  നിയന്ത്രിക്കാനാവാതെ എടുത്തുചാടി പ്രവർത്തിച്ചതല്ല എന്നും കാണാം. പകരം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതുപോലെ (pre meditation.) നഷ്ടങ്ങളെക്കുറിച്ചുള്ള അമിത ഭയം, ഉൾക്കണ്ഠ, കടുത്ത നൈരാശ്യം, നടക്കാതെ പോകുന്ന മോഹങ്ങൾ സൃഷ്ടിക്കുന്ന അസന്തുഷ്ടി (fear of missing out (FOMO)). സാധാരണ FOMO യിൽ കടുത്ത നിരാശ, അസൂയ, അപകർഷത എന്നിവയേ ഉണ്ടാകൂ. ഇത്രയും ക്രൂരമായ കൃത്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയില്ല. ഇയാളുടെ സ്വഭാവ രീതികൾ കുട്ടിക്കാലം മുതലുള്ള കാര്യങ്ങൾ, ജീവിത വീക്ഷണം, ഡയറിയോ കുറിപ്പുകളോ എഴുതുന്നുണ്ടെങ്കിൽ അവയെല്ലാം പരിശോധനകൾ നടത്തി അടുത്തിടപഴകുന്ന ആളുകളുമായി സംസാരിച്ചുമൊക്കെ മാത്രമേ കുറച്ചെങ്കിലുമൊക്കെ കാര്യങ്ങൾ അയാളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂ. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും ഒന്നോരണ്ടൗ അതിൽ കൂടുതലോ കാരണങ്ങളായിരിക്കാം. അല്ലെങ്കിൽ പല കാരണങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്നതുമാകാം (Tangled web of multiple factors)….?പക്ഷേ നാം മലയാളികൾ ഇനിയും പിറകോട്ട് പോകരുത്. നമ്മുടെ മക്കൾ അവരുടെ ജീവിതം ദുരിത ജീവിതം ആകരുത്. അങ്ങനെയായാൽ നാടും നഗരവും മനുഷ്യരും എല്ലാം പ്രതിസന്ധികളിലൂടെ സഞ്ചരിക്കും. എന്താണ് പോംവഴി ഓരോത്തരും ചിന്തിക്കുക …….മതം, ജാതി, രാഷ്ട്രീയം ഇതൊക്കെ നല്ലതിനാകണം.എല്ലാ കുട്ടികളേയും ചേർത്ത് പിടിക്കാൻ അവരുടെ പ്രയാസങ്ങൾ സന്തോഷങ്ങൾ അറിയാൻ നമുക്ക് ആകണം. ഇന്നത് ചെയ്യരുത് ഇന്നത് ചെയ്യാം എന്നവരെ ബോധ്യപ്പെടുത്താൻ നാം അവരുടെ ചങ്ങാതിമാരാകണം.

 

 

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

സി.പി ഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു.

സി.പി ഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു.

2 hours ago

മൂന്നാം തവണയും മേയറായി ഹണി ബഞ്ചമിൻ.

കൊല്ലം: കൊല്ലം നഗരസഭയുടെ മേയറായി ഹണി ബഞ്ചമിൻ എത്തും.എമ്മെൻ സ്മാരകത്തിൽ ചേർന്ന സി പി ഐ ഡി സി എക്സിക്യൂട്ടിവ്…

13 hours ago

കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

തളിപ്പറമ്പ:കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.മഹാശിവരാത്രി ദിവസം രാവിലെ 10.15 ഓടെയാണ് ഗവർണർഭാര്യയോടൊപ്പം…

23 hours ago

ഏതോ ഈര്‍ക്കില്‍ സംഘടനയാണ്. അവരുടെ സംഘടനാശക്തി കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ടാകാം. സിപിഎം നേതാവ് എളമരം കരീം

ആശാവർക്കർമാരുടെ സമരത്തെ സിഐടിയു നേതാവ് എളമരം കരീം വീണ്ടും രംഗത്ത്.അദ്ദേഹം പറയുന്നത് ഈ സമരം ഒരു ഈർക്കിൽ സമരം ആണെന്നാണ്…

23 hours ago

ഞാൻ എല്ലാവരുടെയും കവിയല്ല. ചില സുകുമാരബുദ്ധികൾ പറയുംപോലെ ‘മലയാളത്തിൻ്റെ പ്രിയകവി’യും അല്ല. ബാലചന്ദ്രൻ ചുള്ളിക്കാട്.

തൻ്റെ കഴിഞ്ഞ കാലവർത്തമാനം ഒരിക്കൽക്കൂടി പറയാൻ ആഗ്രഹിച്ചു. തൻ്റെ ചങ്ങാതിമാർക്ക് അയച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു അപേക്ഷ…

1 day ago

ഇറ്റലിയിലേക്ക് ജോലി ഉറപ്പിച്ച് രൂപേഷ് എന്നാൽ ഡിജോയ്ക്ക് അത് ആപ്പാണ് എന്നറിഞ്ഞില്ല.

ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ…

1 day ago