ആർട്ടിസ്റ്റ്കേശവൻ പുരസ്ക്കാരം 2025 ഗോപിനാഥ്കോഴിക്കോടിന് നൽകും.

അമ്പലപ്പുഴ:മലയാള നാടക രംഗ ശിൽപ കലയിലെ ഗുരു സ്ഥാനീയനായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച സംഘടനയാണ് ആർട്ടിസ്റ്റ് കേശവൻഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നാടക മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കലാകാരന്മാർക്ക് പുരസ്ക്കാരം നൽകി വരുന്നു.

പതിനഞ്ചു വർഷമായി കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതു കലാകാരന്മാർക്കു പ്രതിമാസം ആയിരം രൂപ പ്രകാരം മുടങ്ങാതെ പെൻഷനും നൽകുന്നു.

ഇത്തവണ ആർട്ടിസ്റ്റ് കേശവൻ പുരസ്‌കാരത്തിനായി പ്രശസ്‌ത നാടക രചയിതാവും, സംവിധായകനും, സ്റ്റേജ് ലൈററ് ഡിസൈനറുമായ ഗോപിനാഥ് കോഴിക്കോടിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

നാടക രചനാ രംഗത്തും സംവിധാന രംഗത്തും സ്റ്റേജ് ലൈറ്റ് ഡിസൈനിംഗിലും നിലനിർത്തി പോരുന്ന മികവുകൾ മാനിച്ചാണ് ആർട്ടിസ്റ്റ കേശവൻ പുരസ്ക്കാരം ഗോപിനാഥ് കോഴിക്കോടിന് നൽകുന്നത്.

ഇരുപത്തിഅയ്യായിരം രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്ത‌ി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

കലാ രംഗത്തു നൽകിയ മികച്ച സേവനങ്ങളെമാനിച്ച് ആർട്ടിസ്റ്റ് കെ.കെ.രാജപ്പൻ (രംഗശിൽപ്പി), ശിവൻ അയോദ്ധ്യ (നാടകനടൻ) പ്രഭാകരൻ (രംഗക്രമീകരണം), അനു അമൃത (മ്യൂറൽ പെയിൻ്റിംഗ്), തമ്പി കോട്ടയം ( പ്രകാശ വിന്യാസം) ആൻ്റണി മാത്യുപൂജാ (നടൻ, സംഘാടകൻ) “പ്രിയ സദസ്” എന്ന പുസ്‌തകത്തിൻ്റെ ഗ്രന്ഥ കർത്താവ് അലിയാർ പുന്നപ്ര ( പ്രത്യേക പുരസ്ക്‌കാരം ) എന്നിവരെ ആദരിക്കും.ഫെബ്രുവരി 9ന്ഞായറാഴ്‌ച രാവിലെ 10 നു അമ്പലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

പുരസ്ക്‌കാര സമർപ്പണ സമ്മേളനംകെ.സി.വേണുഗോപാൽ.എം.പി (കേന്ദ്ര പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാൻ)ഉദ്ഘാടനംചെയ്യും.യോഗത്തിൽ സി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സുദർശനൻ വർണം സ്വാഗതം പറയും. പുരസ്കാര വിതരണം മുൻപൊതു മരാമത്തുമന്ത്രിജി സുധാകരൻ നിർവ്വഹിക്കും.എച്ച്. സലാം എം.എൽ.എ    പ്രതിഭകളെ ആദരിക്കും.ആർട്ടിസ്റ്റ് കെ. കെ. രാജപ്പൻ (രംഗശിൽപി),ശിവൻ അയോദ്ധ്യ (നാടകം),പ്രഭാകരൻ (നാടകം രംഗ ക്രമീകരണം),അനു അമൃത ( ചുവർ ചിത്ര കലാകാരി )ആന്റണി മാത്യു പുജാ (നടൻ,സംഘാടകൻ)തമ്പി കോട്ടയം ( പ്രകാശവിന്യാസം) അലിയാർ പുന്നപ്രയ്ക്ക് പ്രത്യേക പുരസ്ക്കാരം.തുടർന്ന്ശോഭാബാലൻ (അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) പി. അൻജു (ജില്ലാ പഞ്ചായത്ത് മെമ്പർ) കമാൽ.എം.മാക്കിയിൽ, കലാരത്ന ആർട്ടിസ്റ്റ് സുജാതൻഎന്നിവർ ആശംസകൾ അർപ്പിക്കുംനെടുമുടി അശോക്‌കുമാർനന്ദി പറയും.

 

News Desk

Recent Posts

പുരയിടം നികത്തൽ ,സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫിസർക്ക് അധികാരമില്ല,ഹൈക്കോടതി.

കൊച്ചി: പുരയിടത്തിലെ നികത്തിന് സ്റ്റോപ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്ന് തരംതിരിച്ചിട്ടുള്ള…

1 hour ago

സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം.

റിയാദ്:  സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു,ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.മരിച്ചവരിൽ…

2 hours ago

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം

സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം. തിരുവനന്തപുരം . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് റേഷന്‍…

5 hours ago

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.   ന്യൂഡെല്‍ഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ…

5 hours ago

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ അംഗീകാരം

വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ അംഗീകാരം   ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ…

5 hours ago

വീട്ടില്‍ വരാന്‍ പേടിയായതിനാല്‍ ബന്ധു വീട്ടിലാണ് പ്രതി പുറത്തിറങ്ങിയത് മുതല്‍ കഴിയുന്നത്. കഴിഞ്ഞ അഴച അച്ഛന്‍ വരാതിരുന്നത് കൊല്ലും എന്ന് ഭയന്നാണ്.

പാലക്കാട്:പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. അഞ്ച് വര്‍ഷം മുമ്പ് അമ്മയെ കൊന്നതു പോലെ ഇപ്പോള്‍ അച്ഛനേയും കൊന്നു.…

5 hours ago