
ജോയിന്റ് കൗൺസിലിൻ്റെ മാത്രമല്ല നീ തിബോധമുള്ള എല്ലാ ഇടതുപക്ഷ ചിന്താഗ തിക്കാരുടെയും അഭിമാന നിമിഷമാണിതെ ന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ജോയിന്റ് കൗൺസിലിൻ്റെ മാത്രമല്ല നീതിബോധമുള്ള എല്ലാ ഇടതുപക്ഷ ചിന്താഗതിക്കാരുടെയും അഭിമാന നിമിഷമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തലസ്ഥാന നഗരിയിലെ സാംസ്കാരിക പ്രവർത്തകരുടെയും സ്ത്രീ സംരംഭകരുടെയും എന്നുവേണ്ട എല്ലാവരുടെയും കേന്ദ്രമാണിത്. ഈ കേന്ദ്രം വിളിച്ചു പറയുന്നത് ആർക്കും വിശക്കരുതെ ന്നാണ്.വിശപ്പ് മാറ്റുന്നതിന് അവർ നൽകുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മേയ് 20 ന് നടക്കുന്ന പണിമുടക്കിൽ പങ്കെടുത്ത് ഞങ്ങൾ തൊഴിലാളികൾക്ക് ഒപ്പമാണെന്ന് പറയാൻ ജോയിൻ്റ് കൗൺസിലിന് കഴിയും. കേന്ദ്ര സർക്കാർ കാട്ടുന്ന നയവൈകല്യങ്ങൾക്കിരയാകുന്നവരാണ് എല്ലാ തരം പണിയെടുക്കുന്നവരുമെന്ന് അദ്ദേഹം പറഞ്ഞു.എം എൻ വിജി അടിയോടി ഹാളിൻ്റെ ഉദ്ഘാടനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബുവും
എഐടിയുസി സംസ്ഥാന ജനറൽ സെക്ര ട്ടറി കെ പി രാജേന്ദ്രൻ ഗ്രന്ഥശാലയും, ജോയിൻ്റ് കൗൺസിൽ ഹാൾ പന്ന്യൻ രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. മന്ത്രി ജി ആർ അനിൽ തൊഴിലാളികളെ ആദരി ച്ചു.സി ദിവാകരൻ, സത്യൻ മൊകേരി, അഡ്വ. കെ. രാജൻ, , പി. പ്രസാദ്, മാങ്കോട് രാധാകൃഷ്ണൻ, ചിറ്റയം ഗോപകുമാർ, റ്റി.വി. ബാലൻ , ജെ . വേണു ഗോപാലൻ നായർ, എൻ. രാജൻ , വി. പി. ഉണ്ണികൃഷ്ണൻ, മുൻ മന്ത്രി കെ രാജു.അഡ്വ. രാഖി രവികുമാർ, എ.എം. റൈസ്, പള്ളിച്ചൽ വിജയൻ,കെ. ഷാനവാസ് ഖാൻ, വിളപ്പിൽ രാധകൃഷണൻ , എൻ. അനന്തകൃഷ്ണൻ, കെ.എൻ. കെ. നമ്പൂതിരി, സി.ആർ. ജോസ്പ്രകാശ്, കെ. എൽ സുധാകരൻ, ഒ.കെ. ജയകൃഷ്ണൻ, എസ്. സുധികുമാർ, കെ. വിനോദ്, സന്തോഷ്കുമാർ എൻ. ജി. ഓ യൂണിയൻ, ചവറ ജയകുമാർ എൻ.ജി.ഓ അസോസിയേഷൻ, സുകേശൻ ചൂലിക്കാട്, എൻ. ശ്രീകുമാർ, പ്രൊഫ. ചന്ദ്രബാബു, ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. റ്റി.ജി.ഹരികുമാർ, ഡോ. സഫീ മോഹൻ,ഹനീഫ റാവുത്തർ, സി.കെ. ബാബു, പി.ടി. ശിവദാസ്, കെ.എ. ശിവൻ , പി. ചന്ദ്രസേനൻ, വി. ദത്തൻ, എ.എം ദേവദത്തൻ , കെ. ശ്രീകണ്ഠൻ നായർ, എ. നിസാറുദീൻ, എ. ഹരിശ്ചന്ദ്രൻ നായർ, ഇ ഷമീർ തുടങ്ങിവർ തുടങ്ങിയവർ പങ്കെടുത്തു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.