സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന നാളെ മുതല്‍, വിലകൂടുന്നത് ഇങ്ങനെ
തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും ബിയറിനും വൈനിനും വില കൂടും. വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വിലവര്‍ധനയാണ് ഒരു കുപ്പിയിലുണ്ടാകുക. സ്പിരിറ്റ് വില വര്‍ധിച്ചതോടെയാണ് മദ്യത്തിന് വില കൂട്ടണം എന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്.
ബെവ്കോയും മദ്യ കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണ് സംസ്ഥാനത്ത് മദ്യ വില നിശ്ചയിക്കുന്നത്. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. പുതുക്കിയ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിരുന്നു. 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്കാണ് വില വര്‍ധിക്കുന്നത്. അതേസമയം 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്ക് വില കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം ചില ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമുണ്ടായിരിക്കില്ല. എല്ലാ വര്‍ഷവും വില വര്‍ധിപ്പിക്കണം എന്ന് കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ കമ്പനികളുടെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ വില കൂട്ടി നല്‍കും. നിലവില്‍ കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയുമാണു വില പരിഷ്‌കരിച്ചത് എന്ന് ബെവ്കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിന്റെ വില വര്‍ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്. ജനപ്രിയ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടിയപ്പോള്‍ 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ വിറ്റിരുന്ന പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. ഇതോടെ 640 രൂപയുടെ ജവാന് ഇനി 650 രൂപ നല്‍കണം.
കണ്ണൂർ : നമ്മുടെ നാട്ടിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും താൽക്കാലികമായി സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യുന്ന…
കൊച്ചി: പുരയിടത്തിലെ നികത്തിന് സ്റ്റോപ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്ന് തരംതിരിച്ചിട്ടുള്ള…
റിയാദ്: സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു,ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.മരിച്ചവരിൽ…
സമരം പിൻവലിച്ച് റേഷൻ വ്യാപാരികൾ, മന്ത്രിയുടെ ഉറപ്പിൻ മേൽ തീരുമാനം. തിരുവനന്തപുരം . വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് റേഷന്‍…
പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ന്യൂഡെല്‍ഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ…
വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ അംഗീകാരം ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതിയുടെ…