മെഡിസെപ്പ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കണം.

സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ചികിൽസ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി സംസ്ഥാന സർക്കാരിൻ്റെ മേൽനോട്ടത്തിൽ നടപ്പിലാക്കണം. സംസ്ഥാന സർക്കാരിൻ്റെ ഭാഗമായ സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിച്ച് പദ്ധതി നടത്തിപ്പിൽ മാറ്റം വരുത്താൻ തയ്യാറാകണം. നിലവിൽ പദ്ധതി നടത്തിപ്പ് ഇൻഷ്വറൻസ് കമ്പനികളെ ഏൽപ്പിക്കുക വഴി സർക്കാർ ഈ സംവിധാനത്തിൽ നിന്ന് കൈ ഒഴിയുകയാണ്.സംസ്ഥാനത്തെ ജീവനക്കാരും പെൻഷൻകാരും മറ്റ് പല ഇൻഷ്യറൻസ് പദ്ധതികളും ഉപേക്ഷിച്ചിട്ടാണ് മെഡിസെപ്പ് പദ്ധതിയിൽ അംഗമായത്. എന്നാൽ വൈകല്യങ്ങൾ നിറഞ്ഞ പദ്ധതി ഇപ്പോൾ കൊള്ളാനും തള്ളാനും വയ്യാത്ത അവസ്ഥയിലാണ് ജീവനക്കാരും പെൻഷൻകാരും. പ്രായം കൂടുന്തോറും മറ്റ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകണമെങ്കിൽ പതിനായിരങ്ങൾ വേണ്ടി വരും. ഇന്ന് സംസ്ഥാനത്ത് പദ്ധതി ഉപയോഗപ്പെടുത്തിയ എല്ലാ പേർക്കും ഇതിൻ്റെ ഗുണഫലങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി കളെ നിയന്ത്രിക്കാൻ സർക്കരിനാകുന്നില്ല.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഇൻഷ്വറൻസിൻ്റെ പേരിൽ രോഗികളെ പിഴിയുന്ന ഒരവസ്ഥയാണ് നിലവിൽ. രോഗി ആശുപത്രിയിലെത്തുമ്പോൾ തന്നെ ഇൻഷ്യറൻസ് ഉണ്ടോ എന്ന് ചോദിക്കുകയും ഉണ്ടെങ്കിൽ അതിനനുസരിച്ച് ഓരോന്നിനും തുക വർദ്ധിപ്പിക്കും. ഇത് ഇൻഷ്വറൻസ് കമ്പനികൾക്ക് താങ്ങാനാകില്ല. അവരും ലാഭം നോക്കിയെ ഇതൊക്കെ ചെയ്യു എന്ന കാര്യം സർക്കാർ മറന്നുപോകരുത്. ഇൻഷ്വറൻസ് കമ്പിനികളെയും സ്വകാര്യ ആശുപത്രികളെയും നിലയ്ക്ക് നിർത്താൻ സർക്കാരിനാകണം.

എന്തുകൊണ്ട് ടെൻഡർ വിളിക്കാൻ താമസിച്ചു.

മെഡിസെപ്പ് പദ്ധതി നടത്തിപ്പിൽ തുടങ്ങിയ സമയത്ത് ടെൻഡർ വിളിക്കുകയും ഏറ്റവും കുറഞ്ഞ ചിലവിൽ ഓറിയൻ്റെൽ ഇൻഷ്വറൻസ് കമ്പനിക്ക് നൽകിയ സാഹചര്യവും അതിനു ശേഷം പദ്ധതി അവസാനിക്കുന്ന സമയം വരെ പരാതികൾ മാത്രമായിരുന്നു. എന്നാൽ ജൂൺ 30 ന് ഈ കരാർ അവസാനിക്കുമെന്ന് സർക്കാരിനറിയാം. എന്നാൽ ടെൻഡർ വിളിക്കാൻ സർക്കാർ വിസമ്മതിച്ചതാണോ. ഉദ്യോഗസ്ഥരുടെ പിഴവാണോ സംഭവിച്ചത്. ഇത് ഗൗരവമായി എടുക്കാൻ സർക്കാർ തയ്യാറാകണം.

മെഡിസെപ് കവറേജ് 5 ലക്ഷം ആക്കാൻ ശുപാർശ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കു മുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൻ്റെ കവറേജ് 5 ലക്ഷം രൂപയായി ഉയർത്താൻ പഠന സമിതിയുടെ ശുപാർശ. നിലവിൽ 3 ലക്ഷമാണ് . പ്രീമിയത്തിൽ 50% വരെ വർധന വേണ്ടിവരും. നിലവിലെ 3 വർഷ കരാർ കാലാവധി 2 വർ ഷമാക്കണം.സർക്കാർ, സ്വകാര്യ ആശുപത്രികളെ നഗര-ഗ്രാമ അടിസ്ഥാനത്തിൽ മൂന്നായി തി രിച്ച് നിരക്കു നിശ്ചയിക്കണം. അറുനൂറോളം പുതിയ പാക്കേജു കൾ ശുപാർശ ചെയ്തു. പരമാവ ധി ആശുപത്രികളെ പദ്ധതിയിൽ പങ്കാളികളാക്കണം.കരാർ ഓറിയന്റ്റലിനു നീട്ടി നൽകുന്ന കാര്യത്തിൽ തീരുമാ നമെടുക്കാൻ അഡീഷണൽ ചീ ഫ് സെക്രട്ടറി കെ.ആർ. ജ്യോതി ലാലിനെ ധനവകുപ്പ് ചുമതല പ്പെടുത്തിയെന്ന കാര്യവും പുറത്തുവരുന്നുണ്ട്.ഈ കാര്യങ്ങളിൽ സർക്കാർ സർവീസ് പെൻഷൻ സംഘടനകളെ ചർച്ചയ്ക്ക് വിളിക്കുകയും പദ്ധതി സുതാര്യമായി നടപ്പിലാക്കുന്നതിനും സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.

പത്രാധിപർ.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading