കൊല്ലം: യുവതിയുടെ പരാതിയിൽ ഭർത്താവും തിരുവനന്തപുരം ജില്ലയിലെ എസ് ഐ യുമായ യുവാവ് , സ്പെഷ്യൽ ബ്രാഞ്ച് വനിതാഎസ് ഐ എന്നിവര്‍ അടക്കം 4 പേർക്ക് എതിരെ കേസ്. ഭർത്താവുമായി അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭർത്താവിൻ്റെ സാന്നിധ്യത്തിൽ വനിതാ എസ്ഐ മർദിച്ചുവെന്നും, വീട്ടിൽ തുടരാൻ ഭർത്താവായ എസ് ഐ സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. എന്നാൽ പരാതിയിൽ യാതൊരു അടിസ്ഥാനമില്ലെന്ന് ആരോപണ വിധേയരായവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
പൂതക്കുളം സ്വദേശിയായ യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ഭർത്താവിനും സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയ്ക്കും എതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പ്രശ്നം രൂക്ഷമായതോടെ ഭർത്താവിനെ വിലക്കി ഇതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഭര്‍ത്താവിനെയും വനിതാ എസ്ഐയേയും കാണരുതാത്ത രീതിയില്‍ കണ്ടതോടെയാണ് യുവതി പ്രതികരിച്ചത്,.
ഇവരെ വനിതാ എസ് എതടഞ്ഞു നിർത്തി മർദ്ദിച്ചു. ഡിപ്പാർട്ട്‌മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും അനുജത്തിയെയും കേസിൽപെടുത്തി ജയിലിനുള്ളിലാക്കുമെന്ന് വനിത എസ്ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു
സ്ത്രീധനമായി 100 പവനും കാറും നൽകി. വീണ്ടും 50 ലക്ഷം രൂപ ഭർത്താവും, ഭർതൃവീട്ടുകാരും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ ആദ്യം കേസെടുക്കാൻ പോലീസ് വിമുഖത കാട്ടിയെന്നും ആരോപണം ഉണ്ട്. യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന് പരാതി നൽകിയതോടെയാണ് പരവൂർ പോലീസ് കേസെടുത്തത്.
അതേസമയം പരാതിയിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നും , കേസിനെ നിയമപരമായി നേരിടുമെന്നും ആരോപണ വിധേയരായ എസ് ഐ ന്മാർ പറഞ്ഞു.
എൻ. ജി. ഒ യൂണിയൻ പ്രസിഡൻ്റ് എന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വായിക്കാനിടയായി. അതിന് അക്കമിട്ട് മറുപടി…
കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം…
തിരുവനന്തപുരം:പെൻഷൻകാർ ഒരു ലക്ഷം പേർ മരണപ്പെട്ടു. സർക്കാർ മിണ്ടാതെ, പെൻഷൻകാർ ഇന്ന് സെക്രട്ടറിയേറ്റ്ന് മുന്നിൽ സമരം ചെയ്യും.ഏതാണ്ട് ഒരു ലക്ഷത്തോളം…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു…
കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ്…