“ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു “

പാലക്കാട്: 2025 മെയ് 12 മുതൽ 15 വരെ പാലക്കാട് വെച്ചു നടക്കുന്ന 56 മത് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി പാലക്കാട് യാക്കര സുമംഗലി ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ തുടർന്നുവരുന്ന കോർപ്പറേറ്റ് പ്രീണനനയങ്ങൾക്കെതിരെയും ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും മുഴുവൻ തൊഴിലാളി സംഘടനകളും ഒന്നിച്ച് അണിനിരക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും എന്നാൽ രാജ്യത്തിനു തന്നെ മാതൃകയായി പ്രവർത്തിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ നയങ്ങൾ താഴെ തട്ടിൽ നടപ്പിലാക്കുന്ന സർക്കാർ ജീവനക്കാരുടെ ശംബള പരിഷ്കരണ, ക്ഷാമബത്ത കുടിശ്ശികകൾ സമയബന്ധിതമായി ജീവനക്കാർക്ക് കൊടുത്ത് ഇടതു സർക്കാർ മാതൃക കാണിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. സി പി ഐ സംസ്ഥാന അസി.സെക്രട്ടറിയായ പി പി സുനീർ എം പി, യുവകലസാഹിതി സംസ്ഥാന പ്രസിഡൻ്റും കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ, എഴുത്തുകാരനും ധനകാര്യ വിധഗ്ദനുമായ പ്രൊഫസർ പി എ വാസുദേവൻ, മുതിർന്ന സി പി ഐ നേതാക്കളായ കെ ഇ ഇസ്മയിൽ , വി ചാമുണ്ണി എന്നിവർ രക്ഷാധികാരികൾ ആയും സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ചെയർമാൻ ആയും ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ ജനറൽ കൺവീനറായും ഉള്ള 1001 അംഗ സംഘാടക സമിതിയെ യോഗം തെരഞ്ഞെടുത്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ പി ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എ ഐ ബി ഇ എ ദേശീയ ജനറൽ സെക്രട്ടറി ബി രാം പ്രകാശ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി എസ് സന്തോഷ്കുമാർ, വൈസ് ചെയർപേഴ്സൺ സുഗൈദ കുമാരി എം എസ്,എ ഐ ടി യു സി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എസ് ഷിനാഫ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ഷാജഹാൻ, ബി കെ എം യു ജില്ലാ പ്രസിഡൻറ് ടി സിദ്ധാർത്ഥൻ, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, കെ സി ജയപാലൻ കെ വേലു, എം സി ഗംഗാധരൻ, വി സി ജയപ്രകാശ്, എൻ എൻ പ്രജിത, സി എ ഈജു, എ അംജത് ഖാൻ എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചചന്ദ്രൻ കല്ലിംഗൽ സ്വാഗതവും ജില്ലാ സെക്രട്ടറി പി ഡി അനിൽകുമാർ നന്ദിയും പറഞ്ഞു

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.