തിരുവനന്തപുരം: പെൻഷൻകാരുടെ ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശികകൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ട്രഷറികൾ പെൻഷണർ സൗഹൃദമാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സെക്രട്ടറിയറ്റ് മാർച്ച് നടത്തിയത്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ രണ്ട് മാസക്കാലമായി ട്രഷറികളും വീടുകളും സന്ദർശിച്ച് എല്ലാ പെൻഷൻകാരുടെയും ഒപ്പ് ശേഖരിച്ച് തയ്യാറാക്കിയ ഭീമ ഹർജി സംഘടനാനേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. സെക്രട്ടറിയറ്റ് മാർച്ചിനെ തുടർന്ന് നടന്ന യോഗത്തിൽ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.ജി.ഓ.എഫ് സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം സജികുമാർ, എ കെ എസ് ടി യു ജില്ലാ പ്രസിഡൻ്റ് എ ഷാനവാസ്, എ.നിസാറുദീൻ, എം.എം. മേരി, എം.എ. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ആർ. സുഖലാൽ, എ.ജി. രാധാകൃഷ്ണൻ, അഹമ്മദ് കുട്ടി കുന്നത്ത്, യൂസഫ് കോറോത്ത്, പി.എം. ദേവദാസ്, ആർ. ബാലൻ ഉണ്ണിത്താൻ, എം.മഹേഷ് എന്നിവർപ്രകടനത്തിന് നേതൃത്വം നൽകി.
അധ്യാപക സർവീസ് സംഘടന നടത്തുന്ന സൂചന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ജീവനക്കാരുടെയും അധ്യാപകരുടേയും സമരം പുതിയതൊന്നിനും വേണ്ടിയല്ല. നിലവിലുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന സമരത്തിന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.