തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര കോടതി മരണം വരെ തൂക്കുകയർ വധശിക്ഷ വിധിച്ചു, ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻനായർക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചുകേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് കോടതി. വധശ്രമം തെളിഞ്ഞതായി കോടതി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകൾ കണ്ടെത്തി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ ബഷീറാണ് ശിക്ഷ വിധിച്ചത്.
തട്ടിക്കൊണ്ടു പോകലിന് 10 വർഷം, കേസ് വഴിതിരിച്ചു വിടാൻ ശ്രമിച്ചതിന് 5 വർഷവും തടവും ശിക്ഷയിൽ ഉൾപ്പെടുന്നു. 586 പേജുള്ള വിധിന്യായം ആണ് കോടതി തയ്യാറാക്കിയത്. കേരള പോലീസിനെ കോടതി അഭിനന്ദിച്ചു. സമർത്ഥമായാണ് പോലീസ് കേസ് അന്വേഷിച്ചത്. അന്വേഷണ രീതി മാറിയത് അനുസ്സരിച്ച് കേരള പോലീസും മാറിയതായി കോടതി വിലയിരുത്തി.2022 ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്.
തിരുവനന്തപുരം: പെൻഷൻകാരുടെ ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശികകൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിക്കുക, പെൻഷൻ പരിഷ്കരണം…
തിരുവനന്തപുരം:വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കുന്നതിനുംസിവിൽ സർവ്വീസിന്റെസംരരക്ഷണത്തിനുമായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്കിൽ കേരളത്തിലെ…
വിതുര: തലത്തുത്തക്കാവിൽ കാട്ടാനയുടെ ആക്രമണം. റബര്‍ ടാപ്പിംങ് തൊഴിലാളി ശിവാനന്ദൻ കാണി (46) യെയാണ് ആക്രമിച്ചത്. പരുക്കേറ്റയാളെ വിതുര താലൂക്ക്…
പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ ഇന്ന് വ്യാപക പ്രതിഷേധ പരിപാടികൾ. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി…
എൻ. ജി. ഒ യൂണിയൻ പ്രസിഡൻ്റ് എന്ന പേരിൽ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വായിക്കാനിടയായി. അതിന് അക്കമിട്ട് മറുപടി…
കൊല്‍ക്കത്ത: മധുരയില്‍ ഏപ്രില്‍ രണ്ടുമുതൽ ആറുവരെ നടക്കുന്ന 24–-ാം പാര്‍ടി കോൺഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഐ എം…