“നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങു”

നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങുകയാണ് 2024 ഡിസംബർ 26-ാം തീയതി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണദിനത്തിൽ നടക്കുന്ന ലളിതമായ ചടങ്ങുകളിലേക്ക് നിങ്ങളെയെല്ലാം ക്ഷണിക്കുമ്പോൾ അതിരറ്റ ആഹ്ലാദമാണ് കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് ഉള്ളത്. 2023 ഡിസംബർ 8 ന് നമ്മെ വിട്ടുപിരിഞ്ഞ സഖാവ് കാനം രാജേന്ദ്രൻ മനസ്സിൽ സൂക്ഷിച്ച സ്വപ്നമായിരുന്നു ഇത്.
1950 കളുടെ ഒടുവിൽ നിർമാണം ആരംഭിച്ച് 1962 സെപ്തംബറിൽ പൂർത്തീകരിക്കപ്പെട്ട പാർട്ടി ആസ്ഥാനം കേരള ചരിത്രത്തിലെ സുപ്രധാനമായ ഒട്ടേറെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും വേദിയായിരുന്നു.1957 ൽ ലോകം ശ്രദ്ധിച്ച കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിറവി കൊണ്ടത് സിപിഐ യുടെ ഓഫീസിൽ നടന്ന ഗഹനമായ ചർച്ചകളിലൂടെയാണ്.ആ സർക്കാരിൻ്റെ ശില്പിയായ സ: എം എൻ ഗോവിന്ദൻ നായരുടെ നിര്യാണത്തെ (1984 നവംബർ 27) തുടർന്ന് 1985 ലാണ് പാർട്ടി ആസ്ഥാന മന്ദിരത്തിന് ‘എം എൻ സ്മാരകം’ എന്ന് സ: സി രാജേശ്വരറാവു നാമകരണം ചെയ്തത്. കേരള രാഷ്ട്രീയത്തിൻ്റെ എല്ലാ ഗതിവിഗതികളിലും ഇടതുപക്ഷ മുന്നേറ്റത്തിന്റെ ജാജ്വല്യമായ ചരിത്രത്തിലും എം എൻ സ്മാരകം തലയെടുപ്പോടെ നിലകൊണ്ടു.

പുതിയ കാലത്തിൻ്റെ രാഷ്ട്രീയ – സാങ്കേതിക ആവശ്യങ്ങൾക്ക് ഒത്തവിധം എം എൻ സ്മാരകം നവീകരിക്കപ്പെടുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി വളർച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് കാൽവയ്ക്കുകയാണ്. അഭിമാനവും ആഹ്ലാദവും നിറയുന്ന ഈ സന്ദർഭത്തിൽ നിങ്ങളെല്ലാവരും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ഡിസംബർ 26ന് രാവിലെ 10.30 ന് എം എൻ സ്മാരക സമുച്ചയത്തിൽ നമുക്കെല്ലാം ഒത്തു കൂടാം.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading