ചേർത്തല :കരം അടച്ച രസീതിൻ്റെമോഡൽ ക്ഷണക്കത്ത് മായി റവന്യൂ ജീവനക്കാരൻ. ഇത് സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു. ഇത്തരം വ്യത്യസ്ഥമായ കത്ത് നേരത്തേയും സോഷ്യൽ മീഡിയാ വഴി പ്രചരിച്ചിട്ടുണ്ട് എന്നാൽ ഈ കത്തിൽ ഒരു കോളവും വീടാതെയാണ് എഴുതിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ 15-12-2024 ലെ വിവാഹം ക്ഷണിക്കുന്ന കത്ത് രസീതിൻ്റെ എല്ലാ കോളങ്ങളും പൂരിപ്പിച്ച കത്തിൽ QR കോഡ് സ്കാൻ ചെയ്ത് റിസപ്ഷൻ നടക്കുന്ന ലോക്കേഷനും നൽകിയിട്ടുണ്ട്. അവസാനമായി ഒരു വാചകം കൂടി ഈ കത്തിൽ പറയുന്നുണ്ട്. ഈ കത്ത് വിവാഹം ക്ഷണിക്കുന്ന ആവശ്യത്തിനായി ഓൺലൈൻ സംവിധാനം മുഖേന തയ്യാറാക്കി ലഭ്യമാക്കുന്നതിനാൽ ഒപ്പ് ആവശ്യമില്ല. മറ്റ് ഏതെങ്കിലും രസീതുമായി ഈ കത്തിന് സാമ്യം തോന്നുന്നപക്ഷം അത് കേവലം യാദൃശ്ചികം മാത്രമാണ് .ഭജലാൽ കെ ബിക്കും ആതിര വിനോഷിനും അഭിനന്ദങ്ങൾ. കണ്ണങ്കരയുടെ ഭജലാലിൻ്റെ ക്ഷണക്കത്ത് ഇതുവരെ രണ്ടു ലക്ഷം പേർ കണ്ടു കഴിഞ്ഞു.കൊച്ചി താലൂക്കിലെ പള്ളുരുത്തി വില്ലേജിലെ വി.എഫ് എയാണ്. ജോയിൻ്റ് കൗൺസിൽ പ്രവർത്തകനും കെ ആർ ഡി എസ് എതാലൂക്ക് സെക്രട്ടറിയുമാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.