തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍മാരായ പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 11 മണിയോടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നു. ഇതുകടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. 12 മണിയോടെ ഇവര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…