തിരുവനന്തപുരം: സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും പെൻഷൻ സംരക്ഷണത്തിനായ് പോരാട്ട ഭൂമിയിൽ ഒത്തുചേരുന്നു. ജീവനക്കാരോടും അധ്യാപകരോടും സർക്കാർ കാട്ടുന്ന അവഗണനയ്ക്ക് എതിരെയാണ് പ്രക്ഷോഭം.രാപ്പകൽ സത്യാഗ്രഹ സമരം ഇന്ന് രാവിലെ 10 ന് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പകൽ സമയം 5000 പേരും രാത്രിയിൽ 2000 പേരും സമര വോളണ്ടിയർമാരായി പങ്കെടുക്കുമെന്ന് സംഘടന നേതാക്കളായ ജയശ്ചന്ദ്രൻ കല്ലിംഗലും ഒ.കെ ജയകൃഷ്ണനും പറഞ്ഞു. 36 മണിക്കൂർ സമരത്തിൻ്റെ സമാപനം സി.പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.