പി എസ് സി ക്രമക്കേടുകൾ: സിബിഐ അന്വേഷണം വേണം -എം ലിജു

തിരുവനന്തപുരം: പി എസ് സി ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു. 2020ലെ കെ എ എസ് പരീക്ഷയിൽ മെക്കനൈസ്ഡായി
ഒ എം ആർ മൂല്യനിർണയം നടത്തേണ്ട 9000 ൽ പരം ഉത്തരക്കടലാസുകൾ വ്യക്തിഗത മൂല്യനിർണയം നടത്തിയിരിക്കുന്നു. അക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേതാക്കളെ അച്ചടക്ക നടപടിക്കിരയാക്കിയിരയാക്കുകയാണ്. സുതാര്യതയില്ലാത്ത നടപടികളെ ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഇന്നാട്ടിലെ ഓരോ പൗരനുമുണ്ട്. ആ കർത്തവ്യം നിർവഹിച്ച നേതാക്കളെയാണ് നടപടിയെടുത്ത് പീഡിപ്പിക്കുന്നത്.
പി എസ് സി എന്ന വെള്ളാനയിൽ ഐ എ എസ് പാസായ ആളുകളെയല്ലല്ലോ ചെയർമാനും അംഗങ്ങളുമായി വച്ചിരിക്കുന്നത്? സി പി എമ്മിനും മറ്റു ഭരണ രാഷ്ട്രിയ കക്ഷികൾക്കും കൊടി പിടിച്ചുവെന്നതിനപ്പുറം മറ്റെന്ത് യോഗ്യതകളാണ് ഇവർക്കുള്ളത്.

ഇടതുഭരണത്തിൽ പി എസ് സി നിയമനങ്ങളിൽ മുൻകാലങ്ങളിൽ നടമാടിയ കഥകളുടെ പശ്ചാത്തലത്തിൽ വേണം ഇത്തരം ക്രമക്കേടുകൾ വിലയിരുത്തപ്പെടേണ്ടത്.
സ്വന്തം പേരെഴുതാനറിയാത്ത എസ് എഫ് ഐ ഗുണ്ട സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയത് പി എസ് സിയാണോ കണ്ടുപിടിച്ചത്? സാക്ഷരത എന്നത് അമ്പത് കിലോമീറ്റർ ചുറ്റളവിൽ പോലുമില്ലാത്ത ഒരു സാമൂഹ്യ വിരുദ്ധനെ ഉന്നത റാങ്കിൽ വരുത്തിയത് ഈ ഭരണഘടനാ സ്ഥാപനം ഇവിടെ നിലനിൽക്കുമ്പോഴാണ്.
അത്തരത്തിൽ ക്രമക്കേടുകളിലൂടെ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്നവർ തങ്ങളുടെ തലക്ക് മീതെ ഇരിക്കാൻ വരുമ്പോൾ പറ്റില്ല എന്ന് സെക്രട്ടേറിയറ്റ് ജീവനക്കാൻ പറഞ്ഞാൽ അത് അഭിമാന ക്ഷതമാകില്ല.

കേരളം ജനാധിപത്യ സംസ്ഥാനമാണ്. ഭരണഘടനാ സ്ഥാപനമെന്നതിനാൽ പി എസ് സി യെ വിമർശിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതംഗീകരിക്കില്ല. വേണ്ടിവന്നാൽ പി എസ് സി യിലേക്ക് കോൺഗ്രസും യൂത്ത് കോൺഗ്രസും മാർച്ച് നടത്തും.

കെ എ എസ് പ്രാഥമിക പരീക്ഷയിലെ മൂല്യനിർണയം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്നും അതിൻ്റെ പേരിൽ അഡീഷണൽ സെക്രട്ടറി തസ്തികയിലേക്കുള്ള പ്രാെമോഷൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രനെ ഡി പി സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ചസെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ എം എസ് ഇർഷാദ് അദ്ധ്യക്ഷനായിരുന്നു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷാേത്തമൻ , കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ
ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ,
കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ
പ്രസിഡൻ്റ് പി കുമാരി അജിത, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു, പി എൻ മനോജ്കുമാർ, എം എസ് മോഹനചന്ദ്രൻ, ഷിബു ജോസഫ്, കെ എം അനിൽകുമാർ, തിബീൻ നീലാംബരൻ, നൗഷാദ് ബദറുദ്ദീൻ, എ സുധീർ, ജി ആർ ഗോവിന്ദ്, സി സി റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, ആർ രഞ്ജിഷ് കുമാർ ,എൻ. സുരേഷ് കുമാർ, സൂസൻ ഗോപി, എ പ്രസീന, രേഖ നിക്സൺ, ഷീബ തുടങ്ങിയവർ സംസാരിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response