Categories: Kerala News

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

പുനലൂർ:പുനലൂർ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ നാൽപ്പത്തിമൂന്ന് വയസുള്ള ലാലുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ പുരുഷന്മാരുടെ സർജിക്കൽ വാർഡിലെ ബാത്റൂമിലാണ് ലാലുവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിനോടൊപ്പം ലാലു കൂട്ടുനിൽക്കവേ കഴിഞ്ഞ മൂന്നാം തീയതി ആശുപത്രിയുടെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടി ലാലു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വീഴ്ചയിൽ ലാലുവിൻ്റെ കാലിലും നടുവിനും പരിക്കേറ്റിരുന്നു.

മെഡിക്കൽ കോളേജിലെ ചികിൽസയ്ക്കുശേഷം  ശേഷം ലാലുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സഹോദരി ഷൈലയ്ക്ക് ഒപ്പം പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിയവേ ഇന്ന് രാവിലെ ആശുപത്രിയിലെ ബാത്ത്റൂമിൽ കയറിയ ലാലുവിനെ ഏറെ നേരം ആയിട്ടും കാണാത്തതിനെ തുടർന്ന് സഹോദരി കതക് മുട്ടി വിളിച്ചു. മറുപടി ലഭിക്കാതെ വന്നതോടെ അവിടെയുള്ളവർ കതക് പൊളിച്ച് നോക്കിയപ്പോഴാണ് ലാലുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

News Desk

Recent Posts

സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.

തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…

2 hours ago

ഫ്ലെക്സ് ബോർഡുകൾ സംസ്ഥാന വ്യാപകമായി പ്രചരണപ്രവർത്തനങ്ങൾ അവതാളത്തിലായി രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക സംഘടനകൾ.

കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…

4 hours ago

പെൺകുട്ടിയെ ഓച്ചിറയിൽ വച്ച് കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.

6 hours ago

അഭിഭാഷക പെൻഷൻ: റിപ്പോർട്ട് തേടി,അഡ്വ.പി.റഹിം നൽകിയ നിവേദനത്തിന് നിയമ വകുപ്പ് നൽകിയ മറുപടി.

തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…

7 hours ago

ഓൺലൈൻ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…

7 hours ago

ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് കാണാതായി.

ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…

15 hours ago