നീണ്ടകരയിൽ ഗൃഹനാഥൻ അടിയേറ്റു രക്തം വാർന്ന് ഉറുമ്പരിച്ച് മരിച്ചു .

കൊല്ലം :ഇന്ന് രാവിലെ നീണ്ടകരയിലാണ് സംഭവം നടന്നത്.രാവിലെ ഒൻപത് മണിയോടെ റോഡരികിൽ വെയിലത്തു രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ നാട്ടുകാർ കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് എത്തി നീണ്ടകര ഗവ.ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറന്മാരുടെ നിർദ്ദേശപ്രകാരമാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ പോകും വഴി  ദാരുണാന്ത്യം സംഭവിച്ചു. ഇടതുകാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലാണെന്നും ദേഹത്തു മർദനമേറ്റ പാടുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. നീണ്ടകര നെടുവേലിൽ ക്ഷേത്രത്തിനു സമീപം വിഷ്ണു നിവാസിൽ ഹരികൃഷ്ണൻ എന്ന ഹരിനാരായണൻ (58 ) ആണ് മരണപ്പെട്ടത്.സംഭവത്തിൽ ഹരികൃഷ്ണന്റെ സഹോദരീ ഭർത്താവ് സുരേഷ് ബാബുവിനെ (50) ചവറ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.