
ആശമാർ സമരത്തിൽ, നേരിടാൻ സർക്കാർ പുതിയ പദ്ധതിയുമായി വരുന്നു.
തിരുവനന്തപുരം:ആശമാർ സമരത്തിൽ ഉറച്ചു തന്നെ 2000 പേർ സമരത്തിൽ, പങ്കെടുക്കാത്തവരിൽ ഭൂരിഭാഗവും സമരത്തിന് മാനസിക പിന്തുണ. പക്ഷേ സമരത്തിന് പോയാൽ പണി കിട്ടുമോ എന്ന പേടി, പല ആശമാരും രഹസ്യമായി തിരിച്ചു പോരുന്നെങ്കിലും. സമരത്തിൽ നിന്ന് പിൻമാറാൻ ഒരുക്കമല്ല പലരും. ജീവൻ പോകുന്നതുവരെ ഇവിടെ കിടക്കുമെന്നാണ് സമരത്തിൽ ഇരിക്കുന്ന ആശമാരുടെ നിലപാട്. ഇതുവരെയുള്ള എല്ലാ കുടിശികയും സർക്കാർ നൽകാൻ തയ്യാറായിട്ടും. പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം വേണം എന്ന നിലപാടിലാണ് ആശമാരുടെ സംഘടന ‘ഇതിനിടയിൽ ആശമാരുടെ സമരത്തെ നേരിടാനൊരുങ്ങി സർക്കാർ പുതിയ പദ്ധതിയുമായി എത്തി.ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്.
ആദ്യഘട്ടത്തിൽ 1500 ഹെൽത്ത് വോളണ്ടിയേഴ്‌സിന് പരിശീലനം നൽകും. ഇതിനായി 11 ലക്ഷത്തി എഴുപതിനായിരം രൂപ അനുവദിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർക്ക് പരിശീലനം നൽകുന്നത്. ജില്ലയിൽ 250 പേർക്ക് പരിശീലനം നൽകും. കോട്ടയം പാലക്കാട് ജില്ലകളിൽ 200 പേർക്കും പരിശീലനം നൽകുന്നു. 50 പേരുള്ള 30 ബാച്ചുകൾക്കാണ് പരിശീലനം നൽകുന്നത്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ മുടങ്ങുന്നു എന്ന് കാട്ടിയാണ് ബദൽ ബച്ചിന് പരിശീലനം നൽകാൻ ഉത്തരവിറക്കിയത്. ആരോഗ്യവകുപ്പ് കണക്കുപ്രകാരം 1800 ആശ വർക്കേഴ്സ് ആണ് സമരത്തിൽ ഉള്ളത്. ഇവരുടെ സമരത്തെ നേരിടാൻ വേണ്ടിയാണ് നാഷണൽ ഹെൽത്ത് മിഷൻ്റെ പുതിയ നിർദ്ദേശം.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.