Categories: JobsKochi

“എൻ.എച്ച്. അൻവർ മാധ്യമ അവാർഡ് 2025:എൻട്രികൾ ക്ഷണിക്കുന്നു”

എറണാകുളം: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എൻ.എച്ച്. അൻവർ ട്രസ്റ്റ് ഏഴാമത് എൻ.എച്ച്. അൻവർ മാധ്യമ അവാർഡിനായുള്ള എൻട്രികൾ ക്ഷണിക്കുന്നു.ടെലിവിഷൻ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കും സാറ്റലൈറ്റ്, കേബിൾ ചാനലുകളിലെ മികച്ച ന്യൂസ് സ്റ്റോറിയ്ക്കുമാണ് അവാർഡ് നൽകുന്നത്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ സംപ്രേക്ഷണം ചെയ്ത ന്യൂസ് സ്റ്റോറികളാണ് പരിഗണിക്കുന്നത്.വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ആസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലുള്ള മികച്ച ന്യൂസ് സ്റ്റോറിക്കാണ് സാറ്റലൈറ്റ് വാർത്താ ചാനൽ വിഭാഗത്തി
ൽ അവാർഡ് നൽകുന്നത്.കേബിൾ ചാനലുകൾ സംപ്രേക്ഷണം ചെയ്ത സാമൂഹ്യ പ്രസക്തമായ മികച്ച ന്യൂസ് സ്റ്റോറിക്കാണ് അവാർഡ് നൽകുന്നത്. കേബിൾ ചാനൽ വിഭാഗത്തിൽ മികച്ച അവതാരകർ, ക്യാമറ പേഴ്‌സൺ എന്നീ വിഭാഗങ്ങളിലെ അവർഡുകൾക്കും എൻട്രികൾ ക്ഷണിക്കുന്നു. ക്യാഷ് അവാർഡും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. എൻ എച്ച് അൻവർ ഓർമ്മ ദിനമായ മെയ് 7 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. എൻട്രികൾ nhanwarawards@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ഏപ്രിൽ 10 ന് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് : 808086897003 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.പി.ബി. സുരേഷ്ജനറൽ സെക്രട്ടറി, COA എം. അബൂബക്കർ സിദ്ധിഖ്
ചെയർമാൻ, എൻ.എച്ച്. അൻവർ ട്രസ്റ്റ്.

News Desk

Recent Posts

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

6 hours ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

15 hours ago

കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസർ വി.ശശിധരൻ നായർ (81) നിര്യാതനായി.

തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.

16 hours ago

ഉദയാ ബാലവേദി ലഹരിക്കെതിരെ അതി ജാഗ്രതാസന്ദേശവും ലഹരിവിരുദ്ധ സെമിനാറും നടത്തി.

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും'   സെമിനാറും നടത്തി. ലൈബ്രറി…

21 hours ago

കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം

കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…

22 hours ago