
“പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണം:ജോയിന്റ് കൗൺസിൽ”
കണ്ണൂർ:കേരളത്തിൽ വലിയ സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിച്ച മുഖ്യമന്ത്രിയായ അച്ചുതമേനോൻ ആരംഭിച്ച് നാളിതുവരെ ജീവനക്കാർക്ക് ലഭ്യമായിരുന്നതാണ് അഞ്ചുവർഷം കൂടുമ്പോൾ ലഭിച്ചിരുന്ന ശമ്പള പരിഷ്കരണം.
2024 ജൂലൈ ഒന്നു മുതൽ ജീവനക്കാർക്ക് അനുഭവഭേദ്യമാകേണ്ടുന്ന പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ നാളിതുവരെ ആരംഭിച്ചിട്ടില്ല.പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടത്തി അനുകൂല്യങ്ങൾ ജീവനക്കാർക്ക്ല ഭ്യമാക്കണമെന്നുംകുടിശിഖയായ ക്ഷാമബത്ത,ലീവ് സറണ്ടർ,പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ കുടിശ്ശികഎന്നിവ ഉടൻ അനുവദിക്കണമെന്നും കണ്ണൂർ സൗത്ത് മേഖലാ ജോയിൻ്റ് കൗൺസിൽ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
കണ്ണൂർ സ്പോർട്ട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്ന മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ റോയിജോസഫ്,ജില്ലാ പ്രസിഡൻ്റ്
ടി എസ് പ്രദീപ്,ജില്ലാ ജോയിന്റ് സെക്രട്ടറിസി ടി ഷൈജു,സംസ്ഥാന കൗൺസിൽ അംഗം മനീഷ് മോഹൻ ,ജില്ലാ വൈസ് പ്രസിഡണ്ട്ബീന കൊരട്ടി എന്നിവർ സംസാരിച്ചു.സർവ്വീസിൽ നിന്നും വിരമിച്ച സംസ്ഥാന കമ്മറ്റി അംഗം കെ വി രവീന്ദ്രനെ ആദരിച്ചു.കൃഷ്ണകുമാർ രക്തസാക്ഷി പ്രമേയവും ,
ഒ വി രാജീവൻ അനുശോചന പ്രേമേയവും അവതരിപ്പിച്ചു.മേഖലാ പ്രസിഡന്റ്
പി ലീന അധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ഡൈനി തോട്ട പള്ളി സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ഭാരവാഹികളായി പി ലീന (പ്രസിഡണ്ട്) ടി കെ പ്രമോദ്( വൈസ് പ്രസിഡണ്ട്),പി റീജ
(സെക്രട്ടറി),ജികൃഷ്ണകുമാർ(ജോ :സെക്രട്ടറി),ഒ രാജീവ്( ട്രഷറർ),കെ രചന
(വനിതാ കമ്മറ്റിപ്രസിഡന്റ്),കെ വി ഷീജ(സെക്രട്ടറി) എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു.
രാജൻ തളിപ്പറമ്പ
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.