അകലെയെന്നാൽ അരികിൽ നാം .. ലിവിങ് ടുഗദറും കടന്ന് ഇനി ലിവിങ്എ പാർട്ടുഗെദർ,

കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ താമസിക്കുന്നതിനെയാണ് ലിവിങ് എപാർട് ടുഗെദർ എന്ന് വിളിക്കുന്നത്.അതുകൊണ്ടുതന്നെ, ദിനചര്യകളിൽ ഇരുവർക്കും യാതൊരുമാറ്റവും ഉണ്ടാവുന്നില്ല. പേഴ്സണൽ സ്പെയ്‌സിൽ ആരെങ്കിലുമൊരാൾ കടന്നുകയറുന്നു എന്ന തോന്നലുണ്ടാവില്ല. മറ്റൊരാൾ ജീവിതത്തിലേക്ക് വന്നതുകൊണ്ട് ഭൗതികമായ കടന്നുകയറ്റങ്ങൾ ഒന്നും തന്നെയുണ്ടാവില്ല. നേരിട്ടുകാണുമ്പോഴുണ്ടാവുന്ന വഴക്കുകളും സംഘർഷങ്ങളും ഒഴിവാക്കി എപ്പോഴും അടുപ്പം നിലനിർത്താനും ഈ ബന്ധം സഹായിക്കുന്നു.ഇന്ന് ലോകത്ത് ഇത്തരം ബന്ധങ്ങളുടെ ഊഷ്മളത വളരെ കൂടിക്കൊണ്ടിരിക്കുന്നു. സൗഹൃദത്തിൻ്റെയും ജീവിത യാഥാർത്ഥ്യങ്ങളുടെയും ഒപ്പം പുതിയ മാനങ്ങൾ തേടുകയാണ് ഇത്തരം സൗഹൃദ ബന്ധങ്ങൾ. ലോകത്ത് ഇത്തരം ചിന്തകൾ നിലനിർത്തി ജീവിതാവസാനം വരെ പോകാൻ ഇത് സഹായിക്കുന്നു എന്ന കണ്ടെത്തലാണ് ലിവിങ് എപാർട്ടുഗെദർ എന്ന പുതിയ പേര് അർത്ഥമാക്കുന്നത്.വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ ബന്ധത്തിൽ ദൃഢത ഉറപ്പിക്കാൻ കഴിയുന്നു എന്നതാണ് ലിവിങ് എപാർട് ടുഗെദറിന്റെ സവിശേഷതയായി റിലേഷൻഷിപ്പ് എക്സ്പേർട്ട് രുചി രുഹ് പറയുന്നത്. ലിവിങ് ടുഗെദറിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്ക് കുറച്ചുകൂടി സ്വീകാര്യമായിരിക്കും ഈ ബന്ധം. പരസ്പ്പര വിശ്വാസം എറെ ഉറപ്പിക്കാനും ഒരുമിച്ച് താമസിക്കാതെ തന്നെ ഹൃദയബന്ധം കൂടുതൽ അടുപ്പിക്കാനും ഈ ശൈലിക്ക് കഴിയുന്നു.പുതിയ കാലത്ത് ഇനിയും വ്യത്യസ്ത പേരുകൾ വരുകയും അതിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന വർത്തമാനകാലം നാം കാത്തിരിക്കും.

News Desk

Recent Posts

“ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചെന്ന്:കെ സുധാകരന്‍”

വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

4 hours ago

നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല: ചാണപ്പാറ സ്വാശ്രയ സംഘത്തിനെതിരെ പരാതിയുമായി ഇടപാടുകാർ

കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…

5 hours ago

അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു

അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ തടിക്കാട്…

5 hours ago

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.*03/04/2025 :  പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

5 hours ago

പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുത് ; പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിൽ പാർട്ടിക്ക് ആശങ്ക

മധുര: പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന്സിപിഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില…

5 hours ago

രാജീവ് ചന്ദ്രശേഖർ ബിജെപി അദ്ധ്യക്ഷനാതിനു ശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ചേർത്തലയിൽ

ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനുശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർത്തലയിലാണ്…

5 hours ago