ആശുപത്രിയിൽ ബോംബിട്ട് ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. ഗാസയിലെ നസേർ ആശുപത്രിയിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹമാസ് പോളിറ്റ്‌ബ്യൂറോ അംഗമായ ഇസ്‌മായിൽ ബർഹോമാണ് വധിക്കപ്പെട്ടത്. സംഭവം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമാക്കിയായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേലും വ്യക്തമാക്കി. കൊല്ലപ്പെട്ടയാൾ ഹമാസിന്റെ പ്രധാന തീവ്രവാദിയായിരുന്നെന്നും അവർ അറിയിച്ചു.
സൈനിക വാക്താവ്
ചൊവ്വാഴ്‌ച ഖാൻ യൂനിസിൽ വച്ചുണ്ടായ വ്യോമാക്രമണത്തിൽ ഇസ്‌മായിൽ ബർഹോം ഗുരുതര പരിക്കേറ്റ് നസേർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇസ്‌മായിൽ ബർഹോമിന്റെ വീട് ലക്ഷ്യമാക്കിയായിരുന്നു അന്ന് വ്യോമാക്രമണം നടന്നത്. ഇതിന് പിന്നാലെയാണ് ഞായറാഴ്‌ച ആശുപത്രി ആക്രമിച്ച് ഇസ്രയേൽ, ഹമാസ് നേതാവിനെ വധിച്ചത്.അഞ്ചോളം പേർ ഈ ആക്രമണത്തിൽ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റടക്കം പരിക്ക് പറ്റിയെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. നാല് നിലകളുള്ള ആശുപത്രിയിൽ ഇസ്‌മായിൽ ബർഹോം ചികിത്സയിലിരുന്ന ഭാഗം മാത്രമാണ് ഇസ്രയേൽ തകർത്തത്. ഇവിടെ തീയാളുന്ന ചിത്രങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തിൽ ചൊവ്വാഴ്‌ച മുതൽ ഇന്നലെ വരെ മരിക്കുന്ന ഹമാസിന്റെ നാലാമത് പോളിറ്റ്‌ബ്യൂറോ അംഗമാണ് ഇസ്‌മായിൽ. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് കൃത്യമായ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.
കൊല്ലം: തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി…
"എമ്മനും ഗൗരിയുമൊന്നാണേ തോമാ അവരുടെ വാലാണേ… നാടുഭരിക്കാനറിയില്ലെങ്കിൽ ചകിരി പിരിക്കൂ ഗൗരിച്ചോത്തി. അരിവാളെന്തിന് തോമാച്ചാ ഗൗരിച്ചോത്തിയെ ചൊറിയാനോ… ഗൗരിച്ചോത്തിയെ വേളി…
തിരുവനന്തപുരം:ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്ന വി വി രാജേഷിനെതിരെ പോസ്റ്റർ യുദ്ധവുമായി ബിജെപി പ്രതികരണ വേദി രംഗത്ത്.ഇപ്പോഴത്തെ ബിജെപി പ്രസിഡൻറ്…
തിരുവനന്തപുരം: ജോയിന്റ് കൗൺസിലിൻ്റെ മാത്രമല്ല നീതിബോധമുള്ള എല്ലാ ഇടതുപക്ഷ ചിന്താഗതിക്കാരുടെയും അഭിമാന നിമിഷമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തലസ്ഥാന നഗരിയിലെ സാംസ്കാരിക…
തിരുവനന്തപുരം:കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനാട് മോഹൻദാസ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച സുരക്ഷിത…
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ്…