റോം:ക്ഷേമ പെൻഷനുകൾ നൽകാനാകാതെ വർത്തിക്കാൻ. വൈദികരുടെ പെൻഷൻ ഇനത്തിൽ 5358 കോടി വേണം ഓരോ വർഷവും.വിദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഭാവനയില്‍ വന്‍ ഇടിവുണ്ടായതാണ് ഇപ്പോഴത്തെ പാപ്പരാവസ്ഥയ്ക്ക് കാരണം. സഭാ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പുരോഗമന നിലപാടുകളോടുള്ള വിശ്വാസികളുടെ വിയോജിപ്പും സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായെന്ന് ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയിലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.സ്വവര്‍ഗാനുരാഗം, കാലാവസ്ഥ വ്യതിയാനം, ലിംഗസമത്വം, കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള പുതിയ നിര്‍വചനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് സ്വീകരിച്ച സമീപനങ്ങളോട് പാരമ്പര്യ വാദികളായ വിശ്വാസികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇത്തരക്കാരാണ് സ്‌തോത്ര കാഴ്ചകളും സംഭാവനകളും നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നത്. വിശ്വാസികളുടെ ഈ നിസ്സഹകരണം മൂലമാണ് വരുമാനം കുറയാന്‍ ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നത്.മാസങ്ങളായി വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്‍ തോതില്‍ സാമ്പത്തിക തിരിമറി നടത്തിയ വൈദികരേയും കര്‍ദിനാളമ്മാരെയും പിരിച്ചു വിടുകയും ചെയ്തിരുന്നു.എങ്ങനെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും എന്നതാണ് വർത്തിക്കാൻ ചിന്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളം നൽകുന്നതിലും ബുദ്ധിമുട്ട് ഉണ്ടെന്നതും ഡെയിലി എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.ക്രിസ്തുവിന്റെ ജനനത്തിന്റെ ജുബിലി ആഘോഷിക്കുന്ന അടുത്ത വര്‍ഷം 35 ലക്ഷം ടൂറിസ്റ്റുകള്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. വിശ്വാസികളായ ഇത്രയും സഞ്ചാരികളുടെ വരവോടെ സാമ്പത്തിക ദാരിദ്യത്തില്‍ നിന്ന് കരകയറാമെന്നാണ് കരുതുന്നത്.
കല്ലടി: ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി…
ജയ്പൂർ: രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഋഒരു സൈനികന് പരുക്ക് ഏറ്റു.…
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ…
ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32…
മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി…
പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ…