യുഎസിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടിക് ടോക്ക്. 27 കോടിയിലധികം അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം ആളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡാണ് ടിക് ടോക്കിൻ്റെ ഉടമസ്ഥർ.അമേരിക്കൻ സുപ്രീം കോടതി. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ആപ്പിനെ നിരോധിച്ചു. ജോ ബൈഡൻ സർക്കാരിൻ്റെ ശുപാർശയെ തുടർന്നാണ് കോടതി ഉത്തരവ്. ഈമാസം 19 മുതൽ നിരോധനം പ്രാബല്യത്തിൽ വരും.ബൈറ്റ്ഡാൻസ് ഉടമസ്ഥതയിൽ, ചൈനയിൽ 2016 സെപ്റ്റംബറിൽ ഡുവൈൻ എന്ന പേരിൽ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത്. ഏകദേശം ഒരു വർഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരിൽ നൂറ്റമ്പതോളം വിദേശ രാജ്യങ്ങളിൽ ഈ ആപ്പ് രംഗപ്രവേശം ചെയ്യുകയായിരുന്നു.സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ഇന്ത്യയിലും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ലോകത്തുതന്നെ ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ചെറിയ വീഡിയോകൾ ഉണ്ടാക്കുന്നതിനും ഷെയർ ചെയ്യുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐടി കമ്പനി വികസിപ്പിച്ചെടുത്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…
അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ കുതിര എടുപ്പിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ തടിക്കാട്…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.*03/04/2025 : പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…
മധുര: പ്രായപരിധിയിൽ ഒഴിവാകുന്നവരോട് അവഗണന അരുതെന്ന്സിപിഎം സംഘടനാ റിപ്പോർട്ട്. ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില…
ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനുശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർത്തലയിലാണ്…