ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവൽ.

യുഎഇ ആസ്ഥാനമായ ഇനിം ഫെസ്റ്റ്, ഇന്ത്യൻ അസോസിയേഷൻ ഉം അൽ ഖുവൈനുമായി ചേർന്ന് നടത്തുന്ന പ്രഥമ ഇനിം ഇന്റർനാഷ്ണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിനുള്ള ജൂറിയെ പ്രഖ്യാപിച്ചു. പ്രശസ്ത സംവിധാനയകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയിൽ സംവിധായകൻ എം.പത്മകുമാർ, നടനും സംവിധായകനുമായ സോഹൻ സീനുലാൽ, സംവിധായകൻ സു​ഗീത്, ഡിസൈനർ കോളിൻസ് ലിയോഫിൽ, ഇനിം ഫെസ്റ്റ് ബോർഡ് ഡയറക്ടർ ബോണി J SR എന്നിവർ അം​ഗങ്ങളായിരിക്കും. മത്സരത്തിനുള്ള എൻട്രികൾ അയക്കേണ്ട അവസാന തിയ്യതി മാർച്ച് 10 ആണ്.

മികച്ച ഷോർട്ട് മൂവിക്ക് B JR ന്റെ പേരിലുള്ള ഒരുലക്ഷത്തിഇരുപത്തിനാല് രൂപയും (100,024) സർട്ടിഫിക്കറ്റും പ്രത്യേകം രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്ക്കാരമായി നൽകുന്നത്. മികച്ച സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, മ്യൂസിക്, ക്യാമറ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി മൊത്തം 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പുരസ്ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എൻട്രികൾ Inimfest.com എന്ന വെബ്‌സൈറ്റ് വഴിയാണു അപ്‌ലോഡ് ചെയ്യേണ്ടത്‌.

ക്രെഡിറ്റ്സ് കൂടതെ കുറഞ്ഞത് ഒമ്പത് മിനിറ്റും ക്രെഡിറ്റ്സ് ഉൾപ്പടെ പരമാവധി മുപ്പത് മിനിറ്റുമായിരിക്കണം ഷോർട്ട് മൂവിയുടെ ദൈർഘ്യം. 2024 റിലീസ് ചെയ്തോ, പ്രദർശനത്തിന് തയ്യാറായതോ ആയ ഷോർട്ട് മൂവികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത. പ്രാഥമിക ജൂറിയുടെ വിലയിരുത്തലിന് ശേഷം തെര‍ഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് ഷോർട്ട് മൂവികളാണ് ശ്രീ.മെക്കാർട്ടിൻ അധ്യക്ഷനായ അവാർഡ് ജൂറി കാണുക. ഏപ്രിൽ ആറിന് ഉം അൽ ഖുവൈനിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. പുരസ്ക്കാരം ലഭിക്കുന്നവ ഉൾപ്പടെ മികച്ച അഞ്ച് ഷോർട്ട് മൂവികൾ അന്ന് പ്രദർശിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക്
Inimfest@gmail.com
എന്ന ഇമെയിൽ വിലാസത്തിലോ,
9645707008,
00971562425400 what’sapp
എന്ന നമ്പറിലോ ബന്ധപ്പെടുക.

News Desk

Recent Posts

സി.പി ഐ നേതാവ് എം റഹിം (60) അന്തരിച്ചു

ഓച്ചിറ: സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം ക്യാൻസർ രോഗബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…

2 hours ago

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്‌…

10 hours ago

66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം

തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക…

13 hours ago

സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തി.

ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു…

13 hours ago

മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് സ്വന്തം കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിക്കുമ്പോൾ അധിക വാടക നൽകി തിരുവനന്തപുരത്തേക്ക് മാറ്റാൻ നീക്കം.

മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി…

14 hours ago

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു.

കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം.

14 hours ago