തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹാരിസ്ബീരാൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാൾ രാജ്യസഭയിൽ മറുപടി നൽകി.
ഇളവിനായി കേരളം നൽകിയ കത്തുകൾ നേരത്തെ ഉന്നതാധികാരസമിതി പരിശോധിച്ചതാണെന്നും ഇളവ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരിച്ചടിവിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടെന്നും മന്ത്രി സർബാനന്ദ് സോനോവാൾ രാജ്യസഭയിൽ വ്യക്തമാക്കി. വിജിഎഫുമായി ബന്ധപ്പെട്ട തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും നേരത്തേ ഇതേ മറുപടി നൽകിയിരുന്നു. കേന്ദ്രത്തിന്റേത് വിവേചനപരമായ നിലപാടാണെന്നും ഈ നിലപാട് മാറ്റണമെന്നും സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയിൽ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. ധനമന്ത്രാലയം രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ ചെയ്‌തത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസന്റ് മൂല്യം (എൻപിവി) അടിസ്ഥാനമാക്കി തിരിച്ചടയ്‌ക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ലഭിക്കുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിന്റെ കാലയളവിൽ പലിശയിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽനിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10,000–12,000 കോടി രൂപയായി തിരിച്ചടക്കേണ്ടി വരും. 2034ൽ സംസ്ഥാനത്തിന് തുറമുഖത്തിൽനിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ അതിന്റെ 20 ശതമാനം നൽകണമെന്നാണ് ആവശ്യം.
കേന്ദ്ര സർക്കാർ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ പുലർത്തിവന്ന നയത്തിൽനിന്നുള്ള വ്യതിയാനമാണിത്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പദ്ധതിക്കുപോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വച്ചിരുന്നില്ല. കൊച്ചി മെട്രോയ്‌ക്കുവേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജിഎഫിന്റെ സ്‌റ്റാൻഡേർഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്.
പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ…
തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും…
ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അധികൃതർ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ. മികച്ച രീതിയിൽ നവീകരിച്ച റോഡ്, മല കയറി തളർന്ന…
ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസ് നടത്തിയ നീക്കങ്ങള്‍ ശശീന്ദ്രന് പകരം തോമസ്.കെ.തോമസ് മന്ത്രിയായേക്കും.എന്നാൽ മുന്നണി സംവിധാനത്തിൽ ചർച്ച വേണ്ടി…
രാജ്യം അഴിമതി വിരുദ്ധ ക്യാപയിനിൽ ആഗോളശ്രദ്ധയാകർഷിച്ചിരുന്നു.ഇത് ഷീയുടെ അധികാരത്തിൽ തൻ്റെ പിടി ഉറപ്പിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്നാണ് അദ്ദേഹത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്.അതേസമയം…
വയനാട്: വനവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ്. വയനാട്ടിലെ എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലൻസ് വിട്ടു…