“തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണം: കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എം പി”

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ. ശശി തരൂർ എം പി ആവശ്യപ്പെട്ടു.സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു.
ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങൾക്കും ഒരു എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും ഡോ. ശശി തരൂർ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് പൊതുജന പ്രതിനിധികൾ, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷൻ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയ്ക്കിടയിൽ വിവിധ വിഷയങ്ങളിൽ ഏകോപനം ഉണ്ടാക്കുവാൻ ഉപകരിക്കും. വിമാനത്താവളങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾക്ക് ഉപയോഗപ്രദമായ ഒരു ഫോറം നൽകുകയും ചെയ്യും.

സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് അവലോകനം ചെയ്യുകയും കുറയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്, വർദ്ധിച്ച യൂസർ ഫീസ് സാധാരണ യാത്രക്കാരുടെ മേൽ അധിക ഭാരം സൃഷ്ടിക്കുന്നു. നിലവിൽ തിരുവനന്തപുരത്തുള്ള മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു അന്താരാഷ്ട്ര വിമാനം പിടിക്കാൻ കൊച്ചിയിലേക്ക് പോകാൻ ടാക്സി വാടകയ്ക്ക് എടുക്കുന്നതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസർഫീ നൽകി യാത്ര ചെയ്യുന്നതിനേക്കാൾ ലാഭകരം എന്ന അവസ്ഥയാണ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അത്തരം ഫീസുകളുടെ വർദ്ധനവ് നിയന്ത്രിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കണം, അതുപോലെ തന്നെ എയർക്രാഫ്റ്റ് ലാൻഡിംഗ് ഫീസും, കുറയ്ക്കണം. അല്ലെങ്കിൽ ഈ ഭാരവും വിമാനക്കമ്പനികൾ യാത്രക്കാരുടെ മേൽ അനിവാര്യമായും അടിച്ചേൽപ്പിക്കും.

നിലവിൽ കൂടുതൽ തിരക്കുള്ള വിമാനത്താവളങ്ങൾക്കിടയിലുള്ള ഫ്ലൈറ്റുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി, തിരക്കു കുറഞ്ഞ റൂട്ടുകളിലെ വിമാനങ്ങൾക്ക് കൂടി നൽകേണ്ടതിൻ്റെ ആവശ്യകത മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂർ, മംഗലാപുരം തുടങ്ങി സ്ഥലങ്ങളെക്കുള്ള ഫ്‌ളൈറ്റുകളം തിരുവനന്തപുരം – കൊച്ചി – കോഴിക്കോട് – കണ്ണൂർ, വിമാനത്താവളങ്ങൾ തമ്മിൽ ബന്ധപെടുത്തിയും ഉഡാൻ പദ്ധതി പ്രകാരം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താൽ ഉഡാൻ സ്കീമിന് കീഴിലുള്ള മിതമായ സബ്‌സിഡിയിൽ നിന്ന് പ്രയോജനം നേടാൻ എയർലൈനുകൾ തീർച്ചയായും അത്തരം റൂട്ടുകളിൽ വിമാനങ്ങൾ ആരംഭിക്കാൻ തയ്യാറായേക്കുമെന്ന് ഡോ. ശശി തരൂർ പറഞ്ഞു.

വെബ് ബുക്കിംഗുകളിൽ “ഡാർക്ക് പാറ്റേണുകൾ” ഉപയോഗിക്കുന്ന എയർലൈനുകളുടെ ശീലത്തെക്കുറിച്ചുള്ള ഉപഭോക്തൃ കാര്യ വകുപ്പിൻ്റെ റിപ്പോർട്ടിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം അടിയന്തിരമായി നടപടിയെടുക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ച ചെയ്തു. 2023 ഒക്ടോബറിൽ ഉപഭോക്തൃ വകുപ്പ് റിപ്പോർട്ട് നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച ഏറെ സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു വെന്ന് ഡോ. ശശി തരൂർ എം പി. അറിയിച്ചു.

News Desk

Recent Posts

ഇ.ജെ ഫ്രാൻസിസ് ദിനം സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു

തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ…

9 hours ago

*കൊല്ലം സിറ്റി പോലീസിന്റെ ബ്രേവ്ഹാർട്ട് പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ തേടുന്നു*

കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി…

9 hours ago

നിലമ്പൂർ  ഉപതിരഞ്ഞെടുപ്പിന്  ആകെ 263 പോളിംഗ് ബൂത്തുകള്‍

തിരുവനന്തപുരം : വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട്…

10 hours ago

*കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ ഉപദേശക സമിതി പിരിച്ചുവിടും;  കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കും, ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉന്നതലയോഗം*

കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം…

10 hours ago

ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ. ഓഫ്സെറ്റ് പ്രസ്സ് അടച്ചുപൂട്ടാനുള്ള <br>നീക്കം ഉപേക്ഷിക്കുക –  ചവറ ജയകുമാർ

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ എഫ്.ഡബ്ല്യൂ ഓഫ് സെറ്റ് പ്രസ്സിന്റെ പ്രവർത്തനം നിർത്താൻ ഉള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എൻ ജി ഒ…

10 hours ago

എം എ ബേബിക്ക്<br>വൻ വരവേൽപ്പ്

CPIM ജനറൽ സെക്രട്ടറി ആയിതെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ എം എ ബേബിക്ക് പ്രവർത്തകർവൻ വരവേൽപ്പ് നൽകി എകെജി…

10 hours ago