ബേൺ: സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം നടപ്പാക്കി. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്‌റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ പൂർണമായും മുഖം മറച്ച് സ്ത്രീകൾ എത്തുന്നത് തടയും. നിയമം ലംഘിക്കുന്നവർ വലിയ തുക പിഴയടയ്ക്കേണ്ടി വരും.നിരോധനം സാർവത്രികമായി ബാധകമല്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, നിയമം ചില ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കും. ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ അല്ലെങ്കിൽ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുഖം മറയ്‌ക്കാൻ അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു. കലാപരമായ അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കും പരസ്യ ആവശ്യങ്ങൾക്കും ബുർഖ ധരിക്കാൻ അനുമതി നൽകും.നിയമം ലംഘിച്ച് മുഖാവരണം ധരിച്ചാൽ 1,000 സ്വിസ് ഫ്രാങ്ക്‌സ് .(ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടക്കേണ്ടി വരും. 2022ലാണ് സ്വിറ്റ്‌സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉയർന്നുവന്നത്. തുടർന്ന് വിഷയത്തിൽ തെരഞ്ഞെടുപ്പ് നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തപ്പോൾ 48.8 ശതമാനം ആളുകൾ ബുർഖ നിരോധിക്കുന്നതിനെ എതിർത്തു. മുഖാവരണങ്ങൾ നിരോധിക്കാനായി ആദ്യമായി ആവശ്യം മുന്നോട്ടുവെച്ചത് സ്വസ് വലതുപക്ഷ പാർട്ടിയായ എസ്.വി.പിയാണ്. തീവ്രവാദം നിർത്തു എന്ന കാംപെയിനാണ് പാർട്ടി മുന്നോട്ടുവെച്ചത്.വിമാനങ്ങൾ, നയതന്ത്ര പരിസരം, ആരാധനാലയങ്ങൾ, പുണ്യസ്ഥലങ്ങൾ.
ആരോഗ്യവും സുരക്ഷാ ഉദ്ദേശങ്ങളും: മെഡിക്കൽ കാരണങ്ങൾ, അപകടകരമായ സാഹചര്യങ്ങൾ, കാലാവസ്ഥ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മുഖാവരണം അനുവദിക്കും
പരമ്പരാഗത ആചാരങ്ങളും കലാപരമായ ഉപയോഗവും: സാംസ്കാരിക പാരമ്പര്യങ്ങൾ, വിനോദം, അല്ലെങ്കിൽ പരസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ബുർഖ അനുവദിക്കും.
അഭിപ്രായസ്വാതന്ത്ര്യംപ്രതിഷേധങ്ങൾക്കോ പൊതുസമ്മേളനങ്ങൾക്കോ ബുർഖ ഉപയോഗിക്കുന്നതിനും രാജ്യത്ത് വിലക്കില്ല.
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…
സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും.…
ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു . പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ,…