ഡബ്ലിൻ:അയർലൻഡിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് കളമൊരുങ്ങുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസ് ഉള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.സിയാൽ എം.ഡി എസ് സുഹാ സുമായും അയർലൻഡ് എയർപോർട്ട് അഥോറിറ്റി ഏവിയേഷൻ ബിസിനസ് ഡെവലപ്മെൻ്റ് വൈസ് പ്രസിഡൻ്റ് ഒവിൻ മിക്ഗ്ലോക്ലീനുമായും ചർച്ചകൾ നടത്തി.ഇന്ത്യയിലെ അംബാസിഡർ കെവിൻ കെല്ലി നേരിട്ടുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട ശുപാർശ ഡബ്ലിൻ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട് .ഇതിൻ്റെ പിന്നിൽ അയർലഡിലെ ആദ്യ മലയാളി മേയർ ബേബി പെരേപ്പാടൻതന്നെയാണ്.ഇദ്ദേഹംഭരണകക്ഷിയായ ഫിനഗേൽ പാർട്ടി നേതാവുകൂടിയാണ്.ശരാശരി 250ലേറെ പേരാണ് കേരളത്തിൽ എത്താൻ വിവിധ വിമാനങ്ങൾക്ക് വലിയ നിരക്ക് നൽകി യാത്രചെയ്യുന്നത്. 18 മണിക്കൂർ വരെയാണ് ഇപ്പോൾ യാത്ര സമയം. നേരിട്ടുള്ള സർവീസ് വന്നാൽ 9 മുതൽ 10 മണിക്കൂർ കൊണ്ട് കേരളത്തിൽ എത്താനാകും നിരക്കിലും കുറവുണ്ടാകും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസ് എന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലെ വന മേഖലയിലാണ് സംഭവമുണ്ടായത്.തെരുവുനായ മനുഷ്യ ശരീരം കടിച്ചെടുത്ത് നടക്കുന്നത് കണ്ടുളള അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂര കൊലപാതകത്തിന്റെ…
ജീവനക്കാർ എല്ലാം കള്ളന്മാരും കൊള്ളക്കാരുമാകുന്ന കാലം, ഈ സംഭവം സത്യമാണ് എന്ന് പൊതു സമൂഹം കരുതും. വാർത്ത പുറത്ത് വിട്ട…
കൊട്ടാരക്കര: ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശങ്ങൾ എന്ന മുദ്രാവാക്യമുയർത്തി 2024 ഡിസംബർ 10 ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി കേരളാ…
നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.…
പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന…
മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉള്‍പ്പെട്ട സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി പിപി ദിവ്യയെ സംരക്ഷിക്കാന്‍ പോലീസ് അന്വേഷണം…