“പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി വിമർശനം”

ന്യൂഡെല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രിംകോടതി. എല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നാണ് വിമർശനം. ഇതിനിടെ ഇതേ കേസിൽ 7 പി.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾക്ക് ഒറ്റ ഉത്തരവിലൂടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിമര്‍ശിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു. ജനുവരി 17നകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

അതേസമയം കേസിൽഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി തള്ളി.പ്രതികള്‍ക്കെതിരെയുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. ഹനീഫ, ഖാജാ ഹുസൈന്‍, മുഹമ്മദ് ഹക്കിം, അബ്ബാസ്, ടി നൗഷാദ്, ടിഇ ബഷീര്‍, അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

News Desk

Recent Posts

ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?

ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…

2 hours ago

“കേന്ദ്ര അവഗണനയ്ക്കെതിരേ; LDF പ്രതിഷേധം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ”

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…

3 hours ago

“കൊല്ലം ചടയമംഗലത്ത് വാഹനാപകടം:ഒരു മരണം”

എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി  പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…

8 hours ago

“സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി”

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…

8 hours ago

“ആര്യങ്കാവ് അപകടം, ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം”

ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…

8 hours ago

“കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നു:സിപിഎം”

കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…

8 hours ago