ന്യൂഡൽഹി∙ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ വധവുമായി ബന്ധപ്പെട്ട് ഇസ്രയേൽ അടങ്ങിയിരിക്കില്ല. അവർക്ക് എന്ത് നഷ്ടപ്പെട്ടാലും അവർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുംതിരിച്ചടി നൽകുന്നതിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സൈന്യവും തമ്മിൽ ഭിന്നതയെന്നു റിപ്പോർട്ട്. ഇതേത്തുടർന്ന് ഇസ്രയേലിന് കനത്ത മറുപടി നൽകണമെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉത്തരവ് തുലാസിലായിരിക്കുകയാണെന്നു രാജ്യാന്തര മാധ്യമമായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.എന്നാൽ തിരിച്ചടി നൽകാതിരുന്നാൽ ഇറാനെ സംബന്ധിച്ച് മുന്നോട്ടുള്ള പോക്ക് പ്രയാസകരമാകും തിരിച്ചടിച്ചാലും പിന്നീട് കരുതിയിരിക്കേണ്ടിവരും.ഇസ്രയേൽ അടങ്ങിയിരിക്കില്ല. അവർക്ക് എന്ത് നഷ്ടപ്പെട്ടാലും അവർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കും.ഹനിയ വധത്തിനു പകരമായി ടെൽ അവീവിലും മറ്റു പ്രമുഖ ഇസ്രയേലി നഗരങ്ങളിലും നേരിട്ട് മിസൈലാക്രമണം നടത്തണമെന്ന നിലപാടിലാണ് ഇസ്രയേൽ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ. എന്നാൽ അത്രയും കടുത്ത ആക്രമണത്തിലേക്ക് പോകേണ്ടതില്ലെന്നും കൃത്യമായ കണക്കുകൂട്ടലുകളോടെ ഇസ്രയേലിനു പുറത്തുള്ള മൊസാദ് താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ മതിയെന്നുമാണ് പെസെഷ്കിയാന്റെ തീരുമാനമെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടിൽ പറയുന്നു.
അസർബയ്ജാനിലെയും ഇറാഖി കുർദിസ്ഥാനിലെയും മൊസാദ് താവളങ്ങളെയാണ് പെസെഷ്കിയാൻ ലക്ഷ്യമിടുന്നത്. ഇസ്രയേലുമായി സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയ്ക്ക് തടയിടാൻ ഈ നീക്കത്തിനാകുമെന്നാണ് പെസഷ്കിയാന്റെ വിലയിരുത്തൽ. ‘ ഇസ്രയേലിൽ നേരിട്ട് ആക്രമണം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പെസെഷ്കിയാൻ ഭയക്കുന്നു‘–പെസെഷ്കിയാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടെലഗ്രാഫ് പറയുന്നു.
അതേസമയം, ഇറാൻ ഭരണകൂടത്തിലും ഖമനയിയുമായി അടുത്ത കേന്ദ്രങ്ങളിലും വലിയ സ്വാധീനമുള്ള സൈന്യം പെസെഷ്കിയാന്റെ നിലപാടിനെ മുഖവിലയ്‌ക്കെടുന്നില്ലെന്നാണ് സൂചന. ഹിസ്ബുല്ലയ്ക്കൊപ്പം ചേർന്ന് ടെൽ അവീവിലും മറ്റ് നഗരങ്ങളിലും ആക്രമണം നടത്താനുള്ള പദ്ധതിക്ക് തന്നെയാണ് ഇപ്പോഴും ആദ്യപരിഗണന നൽകുന്നതെന്ന് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടെലഗ്രാഫിനോട് പറഞ്ഞു.പറയുന്നതുപോലെ പ്രവർത്തിക്കുക എന്ന തരത്തിൽ മുന്നോട്ടു പോകുമ്പോൾ യുദ്ധം തുടരുക തന്നെ ചെയ്യും.