എൻ്റെ മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു.പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി.

2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിര്‍സാപുര്‍ പരമ്പരയിലെ പ്രകടനം കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു.അടുത്തിടെ വലിയ ചർച്ചയായ ‘ദി സബർമതി റിപ്പോർട്ട്’, ബോളിവുഡിൽ വമ്പൻ ഹിറ്റടിച്ച 12ത് ഫെയില്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിക്രാന്ത് മാസി.എൻ്റെ മകനെ യുക്തിവാദം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി.നടൻ വിക്രാന്ത് മാസിയാണ് ഇപ്പോൾ ചർച്ചകളിൽ സജീവം. 37-ാം വയസ്സിൽ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് നടൻ വിക്രാന്ത് മാസി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് എന്തുകൊണ്ടാവും വിക്രാന്ത് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ആരാധകർ അത്ഭുതപ്പെടുന്നത്.വിക്രാന്തിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിദ്വേഷത്തിന്റെയും ട്രോളുകളുടെയും പശ്ചാത്തലത്തിലാണ് വിക്രാന്തിന്റെ ഈ തീരുമാനം എന്നും റിപ്പോർട്ടുകളുണ്ട്.ഗുജറാത്തിൽ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ‘സബർമതി റിപ്പോർട്ട്’ എന്ന ചിത്രം റിലീസിനെത്തിയതിനു പിന്നാലെ നടനെതിരെ ഏറെ ട്രോളുകളും ഭീഷണികളും ഉയർന്നിരുന്നു. തന്റെ 9 മാസം പ്രായമുള്ള മകനു നേരെ പോലും ഭീഷണി ഉയർന്നതായി വിക്രാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

“അടുത്തിടെ ഞാൻ അച്ഛനായി എന്ന് ഈ ആളുകൾക്ക് അറിയാം. എന്റെ കുഞ്ഞ് നടക്കാൻ പോലും തുടങ്ങിയിട്ടില്ല. എന്നിട്ടും അവർ അവന്റെ പേര് വലിച്ചിഴയ്‌ക്കുന്നു, അവന്റെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. നമ്മൾ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്?” പിടിഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിക്രാന്ത് മാസി പറഞ്ഞതിങ്ങനെ.

മതം മനുഷ്യ നിർമ്മിതമാണ്,” എന്ന് നിരന്തരം സംസാരിക്കുന്ന ആളാണ് വിക്രാന്ത് മാസി. തന്റെ മതേതര നിലപാടിനെക്കുറിച്ച് അഭിമുഖങ്ങളിൽ വിക്രാന്ത് വാചാലനാവാറുണ്ട്. “ഒരു യഥാർത്ഥ മതേതര വ്യക്തി മതമോ ജാതിയോ പശ്ചാത്തലമോ പരിഗണിക്കാതെ മറ്റുള്ളവരോടൊപ്പം നിൽക്കുന്നു, ഒരുമിച്ച് ജീവിക്കുകയും പരസ്പരം സംസ്കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ മാതാപിതാക്കൾ മിശ്രവിവാഹം കഴിച്ചിരുന്നു, ഞാനും അങ്ങനെതന്നെ. എന്റെ സഹോദരൻ മറ്റൊരു മതത്തിലേക്ക് മതംമാറി. അതിനേക്കാൾ മതേതരമായി മറ്റെന്താണ്?” വിക്രാന്ത് ചോദിക്കുന്നു.വളരെ വൈവിധ്യമാർന്ന കുടുംബാന്തരീക്ഷത്തിൽ വളർന്ന ഒരാളാണ് വിക്രാന്ത്. വിക്രാന്തിന്റെ അമ്മ സിഖുകാരിയാണ്. അച്ഛൻ ക്രിസ്ത്യൻ. സഹോദരനാവട്ടെ കൗമാരത്തിൽ തന്നെ ഇസ്ലാം മതം സ്വീകരിച്ചു. വിക്രാന്ത് വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദുവായ ശീതൾ താക്കൂറിനെയാണ്.മതം ഒരു ദുരന്തമാണെന്ന് സ്വന്തം മനസ്സിൽ അദ്ദേഹം വിശ്വസിക്കുന്നുണ്ടാകും. അതാവാം അദ്ദേഹത്തിൻ്റെ കുട്ടിയിൽ ഇതൊന്നും അനുവദിക്കണ്ട എന്ന തീരുമാനം അദ്ദേഹം എടുത്തതും.

 

News Desk

Recent Posts

ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?

ചണ്ഡീഗഢ്: ഗറില്ലാ പ്രവർത്തനം എങ്ങനെയാകണം വിശദമായ പുസ്തകം എഴുതിയ ഭീകരപ്രവർത്തകൻ നാരായൺ ചൗര, ഇയാളുടെ പദ്ധതി എന്ത്?സുവർണ ക്ഷേത്രത്തിന് പ്രതിസന്ധി…

2 hours ago

“കേന്ദ്ര അവഗണനയ്ക്കെതിരേ; LDF പ്രതിഷേധം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നാളെ”

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ്…

3 hours ago

“കൊല്ലം ചടയമംഗലത്ത് വാഹനാപകടം:ഒരു മരണം”

എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി  പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.…

8 hours ago

“സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി”

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ…

8 hours ago

“ആര്യങ്കാവ് അപകടം, ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം”

ആരായൻകാവ്; അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ലോറി തെറ്റായ ദിശയിൽ എത്തിയതിനാൽ എന്ന്…

8 hours ago

“കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നു:സിപിഎം”

കോഴിക്കോട് : ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അക്രമം അഴിച്ചു വിടുന്നുവെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി…

8 hours ago